കേരളത്തിലെ എല്ലാവരും മദ്യപിക്കുന്നവരാണ്; നിങ്ങള്‍ മദ്യപിക്കുകയാണെങ്കില്‍ ആയിക്കോളൂ;എന്ത് അടിസ്ഥാനത്തിലാണ് എല്ലാവരെയും മദ്യപാനികളാണെന്ന് മുദ്ര കുത്തിയതെന്ന് ആളുകള്‍

കേരളത്തിലെ എല്ലാവരും മദ്യപിക്കുന്നവരാണ്; നിങ്ങള്‍ മദ്യപിക്കുകയാണെങ്കില്‍ ആയിക്കോളൂ;എന്ത് അടിസ്ഥാനത്തിലാണ് എല്ലാവരെയും മദ്യപാനികളാണെന്ന് മുദ്ര കുത്തിയതെന്ന് ആളുകള്‍ January 12, 2018

വൈകീട്ട് എന്താ പരിപാടി? മോഹന്‍ലാലിന്റെ ഈ ഡയലോഗ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധിപ്പേര്‍ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ ഇതിന് വിശദീകരണവും മോഹന്‍ലാല്‍ നല്‍കിയിരുന്നു. അഭിമുഖത്തിന്റെ വീഡിയോ വീണ്ടും ആരോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയതോടെ വൈറലായി. ഇപ്പോള്‍ മറ്റൊരു പ്രതിഷേധത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാവരും മദ്യപിക്കുന്നവരാണ് എന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് എല്ലാവരെയും മദ്യപാനികളാണെന്ന് മുദ്ര കുത്തിയതെന്ന് ആളുകള്‍ ചോദിക്കുന്നു. നിങ്ങള്‍ മദ്യപിക്കുകയാണെങ്കില്‍ ആയിക്കോളൂ, എല്ലാവരെയും വലിച്ചിഴയ്ക്കരുതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പത്ത് കൊല്ലം മുന്‍പുള്ള വീഡിയോയ്ക്ക് ഇപ്പോഴാണ് ചൊറിയുന്നതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് പരിഹസിക്കുന്നുമുണ്ട്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

എന്തു കാര്യം ചെയ്യുന്നതും നമ്മള്‍ രസിച്ച് ചെയ്യുക എന്നതാണ്. 24 മണിക്കൂറും നമുക്ക് മദ്യപിച്ച് നടക്കാനാവില്ല. അങ്ങനെ ചെയ്യുന്നവര്‍ പൂര്‍മമായും ആല്‍ക്കഹോളിക്കായി മാറി കഴിഞ്ഞു.

ഞാന്‍ മദ്യപിക്കുന്നയാളാണ്. കേരളത്തിലെ എല്ലാവരും മദ്യപിക്കുന്ന ആള്‍ക്കാരാണ്. സിനിമയിലൊക്കെ ചില പാര്‍ട്ടികള്‍ ഉണ്ടാകാം, ഷൂട്ട് കഴിഞ്ഞ് ഒരു റിലാക്‌സേഷനു വേണ്ടി പുറത്തുപോയി കഴിക്കാറുണ്ട്. ചെയ്യുന്ന ഒരു കാര്യം ഭംഗിയായി ചെയ്യുന്നുണ്ടെങ്കില്‍ എന്താണ് കുഴപ്പം? അതൊരു അനുഷ്ഠാനം പോലെ ചെയ്യുന്നുവെന്നുള്ളൂ.

നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇതെല്ലാം ഉണ്ടായിരുന്ന കാര്യങ്ങളാണ്. പരസ്യത്തില്‍ ഞാന്‍ വൈകീട്ട് എന്താ പരിപാടി എന്ന് ചോദിക്കുന്നതിനെ വളച്ചൊടിച്ചു. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാനായി ആരോ ഉണ്ടാക്കിയ പ്രശ്‌നമാണിത്.

എത്രയോ സിനിമകളില്‍ മദ്യപിക്കുന്ന കഥാപാത്രമായി എത്തിയ ആളാണ് ഞാന്‍. അന്ന് എല്ലാവരും അത് ആസ്വദിച്ചു. എയ്ഡ്‌സ്, റെയില്‍വേ, മരുന്നുകള്‍, ക്യാന്‍സര്‍ തുടങ്ങിയ വിഷയങ്ങള്‍ പശ്ചാത്തലമാക്കി പരസ്യം ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ആര്‍ക്കും സംസാരിക്കാനില്ല. മോഹന്‍ലാല്‍ പറഞ്ഞു.

Loading...