ആയുസ് വര്‍ധിപ്പിക്കാനുള്ള മനുഷ്യന്റെ ആദ്യശ്രമം വിജയത്തില്‍; 2070ആകുമ്പോഴുള്ള ആയുര്‍ദൈര്‍ഘ്യം ഞെട്ടിപ്പിക്കുന്നത്

ആയുസ് വര്‍ധിപ്പിക്കാനുള്ള മനുഷ്യന്റെ ആദ്യശ്രമം വിജയത്തില്‍; 2070ആകുമ്പോഴുള്ള ആയുര്‍ദൈര്‍ഘ്യം ഞെട്ടിപ്പിക്കുന്നത് October 16, 2017

മരണത്തെ മനുഷ്യന്റെ വരുതിയലാക്കാനാകുമോ എന്ന പരീക്ഷണങ്ങളുമായി ശാസ്ത്രജ്ഞര്‍


ഇതിനായുള്ള പരീക്ഷണം ആദ്യ ശ്രമത്തില്‍ തന്നെ വിജയം കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ബെയ്ജിംഗില്‍ നടന്ന പ്രായപ്രതിരോധ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.

പ്രായത്തെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചികിത്സാരീതികള്‍ വളരെ ഫലപ്രദമാണ്. ഈ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഭാവിയില്‍ കൂടുതല്‍ മികച്ച ചികിത്സാരീതികള്‍ കണ്ടെത്തുന്നതിന് സഹായിക്കും.

ഇത് തുടര്‍ന്നാല്‍ 2070 ആകുമ്പോള്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം 150 വയസാക്കാനാകുമെന്നാണ് പ്രതീക്ഷ.

ജനിതകഘടനകളില്‍ മാറ്റം വരുത്തി ആന്തരാവയവങ്ങള്‍ക്ക് പ്രായമാകുന്നതു തടയുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ മൃഗങ്ങളില്‍ നടക്കുന്നുണ്ട്. താമസിക്കാതെ ഇവ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

എന്നാല്‍, ജനിതക മാറ്റങ്ങളേക്കാള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തി ആയുസ് വര്‍ധിപ്പിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ആളുകളുടെ ആയുസ് വര്‍ധിക്കുന്തോറും അവര്‍ ജോലി ചെയ്യേണ്ട പ്രായവും കൂടും. ഇത് പല സാമൂഹിക മാറ്റങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

Loading...