പുതിയ ഒാഫറുമായി ജി​യോ. കാ​ലാ​വ​ധി​യും നീ​ട്ടി

പുതിയ ഒാഫറുമായി ജി​യോ. കാ​ലാ​വ​ധി​യും നീ​ട്ടി

പുതിയ ഒാഫറുമായി ജി​യോ. കാ​ലാ​വ​ധി​യും നീ​ട്ടി

July 12, 2017

റിലയന്‍സ് ജിയോ നിലവിലുള്ള ധന്‍ ധനാ ധന്‍ ഓഫറുകള്‍ക്ക് പുറമേ 399 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടെയുള്ള പുതിയ പ്ളാളാനുകൾ പുറത്തിറക്കി. ഒപ്പം മുന്പുണ്ടായിരുന്ന ഓഫറുകളുടെ കാലാവധി നീട്ടിനല്‍കിയിട്ടുമുണ്ട്. നേരത്തെയുള്ള 309 രൂപ പ്ലാനിന്‍റെ കാലാവധി 28 ദിവസം 56 ദിവസമാക്കി ഉയര്‍ത്തി. ഇതനുസരിച്ച്‌ 56 ദിവസം ഒരു ജിബി ഡേറ്റ വീതം ലഭിക്കും. 349 രൂപയുടെ പ്ലാനിന്‍റെ കാലാവധി 28ല്‍ നിന്ന് 56 ദിവസമാക്കി ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ 399, 509 പ്ലാനും ഉണ്ട്. 509 പ്ലാനിന്‍റെ കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി നീട്ടി. ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. 399 പ്ലാനിന്‍റെ കാലാവധി 84 ദിവസമാണ്. ഇതനുസരിച്ച്‌ ദിവസേന ഒരു ജിബി ഡേറ്റ വീതം ലഭിക്കും. 19 രൂപയുടെ പാക്കില്‍ തുടങ്ങി 9999 രൂപയുടെ പ്ലാന്‍ വരെയാണ് ജിയോയുടെ താരിഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Loading...