ഷവോമി റെഡ്‍മീ നോട്ട് 4

ഷവോമി റെഡ്‍മീ നോട്ട് 4 January 20, 2017

ഏറെ കാത്തിരുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലായ ഷവോമി റെഡ്‍മീ നോട്ട് 4 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. എംഐ ഡോട്ട് കോമിലും ഫ്ലിപ്പ്കാര്‍ട്ടിലും മാത്രം ലഭ്യമായ ഫോണിന് 9,999 രൂപ മുതലാണ് വില. മൂന്ന് വകഭേദങ്ങള്‍ റെഡ്‍മീ നോട്ട് 4 നുണ്ട്. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് അടിസ്ഥാന വകഭേദത്തിനുള്ളത്. 3 ജിബി / 32ജിബി വകഭേദത്തിന് 10,999 രൂപയും നാല് ജിബി/ 64 ജിബി വകഭേദത്തിന് 12,999 രൂപയുമാണ് വില.

xiaomi-redmi-note-4-2-8e29a7c0e27f6ba97aefb1bdedf9e1cdd

ലോഹനിര്‍മിത ബോഡിയുള്ള റെഡ്‍മീ നോട്ട് 4 ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×1920 പിക്സല്‍സ്) 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയാണ്. 401 പിപിഐ ആണ് പിക്സല്‍ സാന്ദ്രത. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു. മീഡിയടെക് പ്രൊസസ്സറിനോടു പൊതുവേയുള്ള താല്‍പ്പര്യക്കുറവ് മനസിലാക്കി ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 625 എംഎസ്എം 8953 ഒക്ടാകോര്‍ എസ്ഒസി പ്രൊസസ്സറാണ് റെഡ്‍മീ നോട്ട് 4 ന് ഷവോമി നല്‍കിയിരിക്കുന്നത്.  മികച്ച പെര്‍ഫോമന്‍സും കുറഞ്ഞ ചാര്‍ജ് ഉപഭോഗവും ഈ പ്രൊസസ്സറിന്റെ പ്രത്യേകതയാണ്. രണ്ട് ഗിഗാഹെട്സ് ആണ് പ്രൊസസ്സര്‍ ശേഷി. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പിന്നിലെ പാനലിലുണ്ട്.

സിമോസ് സെന്‍സറുള്ള 13 മെഗാപിക്സല്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷ് , 77 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ് , എഫ്/2.0 അപ്പെര്‍ച്ചര്‍ എന്നിവ ഇതിനുണ്ട്. 85 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും സിമോസ് സെന്‍സറുമുള്ള അഞ്ച് മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍ഭാഗത്തുള്ളത്.

ഹൈബ്രിഡ് ഡ്യുവല്‍ സിം കോണ്‍ഫിഗറേഷനുള്ള റെഡ്‍മീ നോട്ട് 4 ല്‍ 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. ഫോര്‍ ജി വിഒഎല്‍ടിഇ, വൈഫൈ 802.11 , ബ്ലൂടൂത്ത് 4.1, ജിപിഎസ്, മൈക്രോ യുഎസ്ബി, ഇന്‍ഫ്രാറെഡ് എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ , ഇലക്ട്രോണിക് കോംപസ്, പ്രൊക്സിമിറ്റി സെന്‍സര്‍ , ഗൈറോസ്കോപ്പ് എന്നീ സെന്‍സറുകളും ഫോണിലുണ്ട്. ബാറ്ററി ശേഷി 4,100 എംഎഎച്ച്. ഭാരം 175 ഗ്രാം. നിലവില്‍ ഗോള്‍ഡ് , ഗ്രേ , സില്‍വര്‍ ബോഡി നിറങ്ങളില്‍ ഫോണ്‍ ലഭിക്കും . മാറ്റ് ബ്ലാക്ക് നിറമുള്ളത് അധികം വൈകാതെ എത്തും.

Loading...