ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല; ശമ്പളം കേട്ടാൽ ഞെട്ടും

ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല; ശമ്പളം കേട്ടാൽ ഞെട്ടും January 10, 2018

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഏറ്റവും ചുരുങ്ങിയ രൂപമാണ് 2008ൽ ആരംഭിച്ച ഐപിഎൽ. സ്റ്റേഡിയങ്ങൾ ആരാധകരെ കൊണ്ട് നിറയ്ക്കാനും ടിവി പ്രേക്ഷകരെ ആകർഷിക്കാനും ഐപിഎല്ലിന് കഴിഞ്ഞു. ഐപിഎല്ലിന്റെ ​ഗ്ലാമ‍‍ർ ഉയർത്താൻ ഇതിന് പ്രധാന പങ്കു വഹിച്ച ഒന്നാണ് ചിയർ ​ഗേൾസിന്റെ മനോഹര നൃത്തപ്രകടനങ്ങൾ. എന്നാൽ ഇവർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്നറിയണ്ടേ?

നാല് വ‍ർഷത്തിലേറെ സമയം ചെലവഴിച്ച് പഠനം പൂ‍ർത്തിയാക്കുന്ന എൻജിനീയർമാരേക്കാൾ സമ്പാദിക്കുന്നുണ്ട് ഒരു ഐപിഎൽ ചിയർ ​ഗേൾ. ഓരോ ടീമിന്റെ ശമ്പള നിരക്കുകൾ വ്യത്യസ്തമാണ്.
ഓരോ ടീമും ഐപിഎൽ സീസൺ 10ൽ 14 മത്സരങ്ങളിൽ കളിച്ചു. ഇതനുസരിച്ച് ഓരോ ചിയർ ​ഗേൾസിനും 4 ലക്ഷം രൂപ വരെയാണ് ലഭിക്കും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി ടീമുകൾ പോകുമ്പോൾ കൂടുതൽ പണം സമ്പാദിക്കാനാകും.

ഐപിഎൽ മത്സരങ്ങളിൽ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുകയാണെങ്കിൽ ചിയർ ​ഗേൾസിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതൽ 10,000 വരെ രൂപ വരെ അധികം ലഭിക്കും.

ത്സരങ്ങളിൽ വിജയിക്കുന്ന ടീമിലെ ചിയർ ​ഗേൾസിന് ബോണസും ലഭിക്കുന്നതാണ്. 3000 മുതൽ 5,000 രൂപ വരെയാണ് ഇത്തരത്തിൽ ബോണസ് ലഭിക്കുക.ഐപിഎൽ മാനേജ്മെൻറ് നടത്തുന്ന പാർട്ടികളിലോ മറ്റേതെങ്കിലും ഷോകളിലോ പങ്കെടുക്കുകയാണെങ്കിൽ വീണ്ടും ശമ്പളം കൂടും. 10,000 രൂപ വരെയാണ് പാ‍ർട്ടികളിൽ പങ്കെടുക്കുന്നതിനുള്ള വേതനം.

ടൂർണമെന്റുകളിലെ അവരുടെ പ്രകടനത്തിനു പുറമേ ധരിക്കുന്ന വസ്ത്രങ്ങൾക്കും ലുക്കിലും വരെ അധിക ശമ്പളം ലഭിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ 7,000 മുതൽ 12,000 രൂപ വരെ അധികം നേടാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി നൃത്തം ചെയ്യുന്ന ചിയ‍ർ ​ഗേൾസിന് 15,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ 4000 രൂപ ബോണസും മറ്റിനങ്ങളിലായി 12,000 രൂപ വരെ കൂടുതലും നേടാം

മുംബൈ ഇൻഡ്യൻസും മറ്റ് ടീമുകളും 8,000 മുതൽ 10,000 രൂപ വരെയാണ് ചിയ‍ർ ​ഗേൾസിന് നൽകുന്നത്. ബോണസായി 4,000 രൂപയും മറ്റ് പങ്കാളിത്തങ്ങൾക്ക് പ്രത്യേകം തുകയും നൽകും.

Loading...