കോഹ്ലിയെ ‘തൂപ്പുകാരന്‍’ എന്നു വിളിച്ചു, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനെ പൊളിച്ചടുക്കി ആരാധകര്‍

കോഹ്ലിയെ ‘തൂപ്പുകാരന്‍’ എന്നു വിളിച്ചു, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനെ പൊളിച്ചടുക്കി ആരാധകര്‍ September 14, 2017

ക്രിക്കറ്റിലെ തങ്ങളുടെ ഇഷ്ടനായകനെ കളിയാക്കിയാല്‍ പിന്നെ ആരാധകര്‍ വെറുതെയിരിക്കുമോ?. ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ചിലപ്പോള്‍ പാക്കിസ്ഥാന്‍ ആരാധകരും വീരുവിനെ തൊട്ടാല്‍ പ്രതികരിക്കും. വിരാട് കോഹ്ലിക്ക് ലോകത്താകെ അത്രയേറെ ആരാധകരുണ്ട്. കോഹ്ലിയെ കളിയാക്കി പോസ്റ്റിട്ടതിന് ആരാധകരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍.

കോഹ്ലി എന്താണെന്ന് അറിഞ്ഞതിനുശേഷം മാത്രം ട്വീറ്റ് ചെയ്യണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കോഹ്ലിയുടെ വരുമാനം എത്രയാണെന്ന് അറിയാമോ?അദ്ദേഹത്തിന് ആ സ്റ്റേഡിയം വിലക്കുവാങ്ങി നിങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കി അവിടത്തെ തൂപ്പുകാരന്റെ ജോലി നിങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടുളളതാണ് പല കമന്റുകളും.

സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയുടെ ഭാഗമായി കൊല്‍ക്കത്തയിലെ ഏദന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം കോഹ്ലിയും മറ്റ് ഇന്ത്യന്‍ ടീമംഗങ്ങളും വൃത്തിയാക്കുന്നതിന്റെ പഴയ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകള്‍ ട്വീറ്റ് ചെയ്തത്.


‘വേള്‍ഡ് XI മാച്ചിന്റെ ഒരുക്കങ്ങള്‍ക്കായി തൂപ്പുകാര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നു’- ഇതായിരുന്നു പടത്തിനൊപ്പം മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അടിക്കുറിപ്പ്. ഇതുകണ്ട ട്വിറ്ററിലെ കോഹ്ലി ആരാധകര്‍ ശക്മായ പ്രതികരണവുമായി രംഗത്തെത്തി. ഇതില്‍ തന്നെ ഏറെ കൗതുകം തോന്നിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ആരാധകരും എത്തിയെന്നതാണ്.

Loading...