ധോണി താമസിച്ച ഹോട്ടല്‍ കത്തിയെരിഞ്ഞു; താരത്തിന് നഷ്ടപ്പെട്ടത്…

ധോണി താമസിച്ച ഹോട്ടല്‍ കത്തിയെരിഞ്ഞു; താരത്തിന് നഷ്ടപ്പെട്ടത്… March 17, 2017

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയ ഝാര്‍ഖണ്ഡ് ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ ആണ് തീപ്പിടിത്തമുണ്ടായത്.

മാര്‍ച്ച് 17 ന് രാവിലെ ആറ് മണിയോടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. ധോണിയും സംഘവും പശ്ചിമ ബംഗാളുമായുള്ള സെമിഫൈനല്‍ മത്സരത്തിനായി ഇറങ്ങാനിരിക്കവെ ആയിരുന്നു ഇത്.

സെക്ടര്‍ 10 ലെ വെല്‍ക്കം ഹോട്ടലില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തീപ്പിടിത്തം ഉണ്ടായ ഉടനെ തന്നെ ഇവരെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ധോണിയുടേയും ഝാര്‍ഖണ്ഡ് ടീം അംഗങ്ങളുടേയും വസ്ത്രങ്ങളും ക്രിക്കറ്റ് കിറ്റുകളും എല്ലാം തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നു. തുടര്‍ന്ന് വിജയ് ഹസാരെട്രോഫി സെമി ഫൈനല്‍ മാറ്റി വയ്ക്കുകയും ചെയ്തു. പാലം ഗ്രൗണ്ടില്‍ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

Loading...