ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാര്‍ ജൈത്രയാത്ര തുടങ്ങി (വീഡിയോ)

ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാര്‍ ജൈത്രയാത്ര തുടങ്ങി (വീഡിയോ) February 9, 2018

ഫ്‌ലോറിഡ: ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാര്‍ ജൈത്രയാത്ര തുടരുന്നു. ഏറ്റവും കരുത്തേറിയ റോക്കറ്റ്, ഫാല്‍ക്കന്‍ ‘ഹെവി’യില്‍ പേലോഡ് ആയി കയറ്റിവിട്ട ടെസ്ല റോഡ്സ്റ്റര്‍ ആണ് ബഹിരാകാശത്ത് ഏകാന്ത യാത്ര നടത്തുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാല്‍ ചൊവ്വയും കടന്നു വ്യാഴത്തിനു മുന്‍പുള്ള ഛിന്നഗ്രഹമേഖലയിലാണു കാറിപ്പോള്‍. കാര്‍ വിജയകരമായി യാത്ര തുടരുകയാണെന്നു വിക്ഷേപണം നടത്തിയ സ്‌പെയ്‌സ് എക്‌സ് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു.

ALSO READ:ക്യാന്‍സറില്‍ നിന്ന് മുക്തി നേടാന്‍ വാക്‌സിനുമായി ഗവേഷകര്‍; എലികളില്‍ പരീക്ഷണം വിജയം

ഉപഗ്രഹത്തിനു പകരം ഫാല്‍ക്കന്‍ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ്ല റോഡ്സ്റ്ററിന്റെ ഡ്രൈവറായതു ‘സ്റ്റാര്‍മാന്‍’ എന്ന പാവയാണ്. യാത്രയുടെ വിഡിയോ ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ട്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട കാര്‍, ദിശതെറ്റിയതിനാല്‍ എവിടെച്ചെന്നു നില്‍ക്കുമെന്ന് ആര്‍ക്കുമറിയില്ല. 1305 കിലോ ഭാരം വരുന്ന കാറിനൊപ്പം 6000 സ്‌പെയ്‌സ് എക്‌സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റല്‍ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ‘ഇതു നിര്‍മിച്ചതു മനുഷ്യരാണ്’ എന്നുള്ള സന്ദേശവുമുണ്ട്.
ALSO READ:ക്ലോണിങിലൂടെ കുരങ്ങന്മാര്‍; മനുഷ്യരെയും സൃഷ്ടിക്കാമെന്ന പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയം

ALSO READ:സൂ​ര്യ​ന്‍റെ പ്രാ​യം ഇ​നി ബു​ധ​ൻ പ​റ​യും

Loading...