എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് June 27, 2018

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. ലോക്കല്‍ പൊലീസുണ്ടാക്കിയ വീഴ്ച്ച കോടതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടും.

കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം.

ALSO READ:എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച തിയേറ്റര്‍ ഉടമയില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളിലേക്ക് സംസ്ഥാന പൊലീസ് കടന്നത്.

സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു തിയേറ്റര്‍ ഉടമ സതീശന്‍. ഇയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി സര്‍ക്കാര്‍ നടപടിയും ഉണ്ടായിരുന്നു.

ALSO READ:പുതിയ ചീഫ് സക്രട്ടറിയായി ടോം ജോസ് അധികാരമേല്‍ക്കും

Loading...