ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക് ; രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സാന്നിധ്യം

ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക് ; രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സാന്നിധ്യം June 26, 2018

തിരുവനന്തപുരം: ശക്തമായ നടപടിക്ക് ശേഷം കേരളത്തില്‍ വിഷമീന്‍ ഒഴുക്ക്. രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് എത്തിയ മീനാണ് ഇന്ന് പിടികൂടിയത്. ഇതില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു.കഴിഞ്ഞ ദിവസം വാളയാറില്‍ പിടികൂടിയ മീനിലും ഫോര്‍മാലിന്‍ സ്ഥിരീകരിച്ചിരുന്നു. ഒരു കിലോ മീനില്‍ 1.4 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. 6000 കിലോ മീനാണ് പിടികൂടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വാളയാറില്‍ പിടിച്ചത് പതിനാലായിരം കിലോ മത്സ്യമാണ്.

ALSO READ:ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല ; ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല!

തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേയ്ക്കു കൊണ്ടുവന്ന ആറായിരം കിലോ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം അമരവിള ചെക്പോസ്റ്റില്‍ പിടിച്ചിരുന്നു. ഒരുകിലോമത്സ്യത്തില്‍ ഫോര്‍മാലിന്റ അളവ് 63.6 മില്ലി ഗ്രാം എന്ന ഉയര്‍ന്ന അളവിലാണെന്നും കണ്ടെത്തിയിരുന്നു. ഫോര്‍മാലിന്‍ ശരീരത്തിലെത്തിയാല്‍ ശ്വസനവ്യവസ്ഥയിലെ അര്‍ബുദത്തിനും രക്താര്‍ബുദത്തിനും ദഹനവ്യവസ്ഥയില്‍ ഗുരുതരമായ അള്‍സറിനും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ALSO READ:കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്.

Loading...