സിറിയയ്ക്കെതിരെ യുഎസിന്‍റെ വ്യോമാക്രമണം.തിരിച്ചടിക്കുമെന്ന് സിറിയ, ലോകമഹായുദ്ധത്തിന് സൂചന നല്‍കി റഷ്യ

സിറിയയ്ക്കെതിരെ യുഎസിന്‍റെ വ്യോമാക്രമണം.തിരിച്ചടിക്കുമെന്ന് സിറിയ, ലോകമഹായുദ്ധത്തിന് സൂചന നല്‍കി റഷ്യ April 14, 2018

സിറിയയ്ക്കെതിരെ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണം .പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം നടത്തിയത്. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെയാണ് ബ്രിട്ടന്‍റെയും ഫ്രാന്‍സിന്‍റെയും സഹായത്തോടെ യുഎസ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു.സിറിയന്‍ഡ തലസ്ഥാനമായ ദമാസ്ക്കസിലാണ് ആക്രമണം നടത്തിയ്ത.ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്‌സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

ALSO READ:ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് വിക്ഷേപിച്ചു

സിറിയൻ തലസ്ഥാനമായ ദമാസ്കസിന്റെ സമീപ പ്രദേശങ്ങളിൽ ഉഗ്രസ്ഫോടനങ്ങളാണുണ്ടായത്. നൂറോളം മിസൈലുകളാണ് വന്നതെന്നും അവയിൽ ഭൂരിപക്ഷവും തകർത്തതായും സിറിയ അറിയിച്ചു.ഇനി ഒരാക്രമണം ഉണ്ടായാല്‍ സിറിയ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയയ്ക്കു സൈനിക പിന്തുണ നൽകുന്ന റഷ്യയും യുഎസിനെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിനു കനത്ത തിരിച്ചടി പ്രതീക്ഷിക്കാമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യ തിരിച്ചടിച്ചാല്‍ ലോകം ഇനി ഒരു മഹായുദ്ധം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് രാഷ്ട്രങ്ങള്‍

ALSO READ:ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു (വീഡിയോ)

Loading...