തന്‍റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനൊരുങ്ങിയ നടന്‍ ഭരണിയെ ശകാരിച്ച് കമല്‍ഹാസന്‍ (വീഡിയോ)

തന്‍റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനൊരുങ്ങിയ നടന്‍ ഭരണിയെ ശകാരിച്ച് കമല്‍ഹാസന്‍ (വീഡിയോ) February 22, 2018

തമിഴ് ജനതയെ സാക്ഷിയാക്കി നടന്‍ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിയുടെ പേര്. തന്റെ രാഷ്ടീയ പ്രവേശം ഒരുനാളത്തെ ആഘോഷമല്ലെന്നും താന്‍ ഒരു പുതിയ ജീവിതശൈലിക്ക് തുടക്കം കുറിക്കുകയുമാണെന്നാണ് കമല്‍ പാര്‍ട്ടി പ്രഖ്യാപനത്തിനിടയില്‍ പറഞ്ഞത്. മാത്രമല്ല നേതാവ് ചമയുകയില്ലെന്നും എല്ലാവരും തുല്യരെന്ന സത്യമാണ് തന്റെ പാര്‍ട്ടിയുടെ അടിത്തറയെന്നും കമല്‍ പറഞ്ഞു.

തന്റെ ആദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത തരത്തില്‍ പെരുമാറിയ ഒരു പാര്‍ട്ടി അംഗത്തിന് കമല്‍ പരിപാടിക്കിടെ താക്കീത് നല്‍കി. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ത്ഥിയും നടനുമായ ഭരണിക്കാണ് കമലിന്റെ ശകാരം കേള്‍ക്കേണ്ടി വന്നത്.

ALSO READ:വിവാദങ്ങളൊന്നും തന്നെ തളര്‍ത്തുന്നില്ല ; സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കും ; പ്രിയ പ്രകാശ് വാര്യര്‍

പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ഭരണി തന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനൊരുങ്ങിയത് കമലിന് ഇഷ്ടമായില്ല. ഇവിടെ ആരും ആരുടെയും അടിമയല്ലെന്നും കാലില്‍ വീഴുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമല്‍ ഭരണിയെ താക്കീത് ചെയ്തു. ഇനി മേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കമല്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നുവെന്നും ഭരണിയോട് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ:തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവനെതിരെ ഒരു അഡാര്‍ ലവ് നടി!!!

അഴിമതിയില്‍ മുങ്ങിയ തമിഴ് രാഷ്ട്രീയത്തെ രക്ഷിക്കാനുള്ള തുറന്ന പോരാട്ടമാണ് പുതിയ പാര്‍ട്ടിയെന്ന് കമല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പറഞ്ഞ കമല്‍ഹാസന്‍ ധൈര്യമുണ്ടെങ്കില്‍ തന്റെ പാര്‍ട്ടിയെയും കൂട്ടായ്മയെയും തൊട്ടുനോക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

ALSO READ:രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കും ഒപ്പം ജാക്കി ചാനും

Loading...