ഇന്ത്യൻ സൈന്യത്തിന്‍റെ മൂന്നിരട്ടിയുള്ള ‘സൈന്യം’! ശക്തരാണ് മത്സ്യത്തൊഴിലാളികൾ… പക്ഷേ, ഇത് അറി‍യണം

ഇന്ത്യൻ സൈന്യത്തിന്‍റെ മൂന്നിരട്ടിയുള്ള ‘സൈന്യം’! ശക്തരാണ് മത്സ്യത്തൊഴിലാളികൾ… പക്ഷേ, ഇത് അറി‍യണം December 4, 2017

ഓഖി ചുഴലിക്കാറ്റില്‍ ഏറ്റവും അധികം ദുരിതം അനുഭവിച്ചതും നാശനഷ്ടങ്ങളും ജീവനഷ്ടങ്ങളും സഹിച്ചതും മത്സ്യത്തൊഴിലാളികളാണ്. ഇനിയും കണ്ടെത്താന്‍ ആകാത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അവര്‍ക്ക് ഏറെ പരിചിതമായ കടലില്‍ അവരിപ്പോഴും സുരക്ഷിതരായിത്തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഡാനി എഴുതുന്നത്. കൂട്ടിച്ചേര്‍ക്കുകയോ, വെട്ടിക്കളയുകയോ ചെയ്യാതെ ഡാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് അതുപോലെ പ്രസിദ്ധീകരിക്കുകയാണ് ഞങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, ഏവരും വായിച്ചിരിക്കേണ്ടതും, കൈമാറേണ്ടതും ആയ വിവരങ്ങള്‍ ആണിവ…. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സജീവ സൈനിക ഉദ്യോഗസ്ഥർ ഉള്ള ഇന്ത്യൻ മിലിട്ടറി (1,362,500) യെക്കാളും വലിയ ഒരു സൈന്യമാണ് നമ്മുടെ ഇന്ത്യയിലെ മൽസ്യത്തൊഴിലാളികൾ. ഇവർ നമ്മുടെ തീരദേശ സേനയുമായി പല തലങ്ങളിലും പരോക്ഷമായി സേവനം നൽകിവരുന്നുണ്ട്. പ്രത്യേകിച്ചും തീരസുരക്ഷയുമായും സമുദ്രസംരക്ഷണവും വിവിധ പഠനങ്ങളുമായി ഇവർ നൽകിവരുന്ന സേവനം ശമ്പളമില്ലാതെയുള്ള സേവനമാണ്.

 

Loading...