“ദിലീപ് നിരപരാധിയാണ് “

“ദിലീപ് നിരപരാധിയാണ് “ August 25, 2017

നടൻ ദിലീപ് നിരപരാധിയാണെന്ന് പരസ്യമായി പറഞ്ഞ് നിർമ്മാതാവ്‌ രംഗത്ത്. ഇദ്ദേഹമാണ്‌ കേസിൽ നിർണ്ണായകമായ നീക്കവും ജാമ്യത്തിനായി ശ്രമം നടത്തുന്നതും.. രേവതി കലാമന്ദിര്‍ എന്ന നിര്‍മാണ സ്ഥാപനനത്തിന്റെ ഉടമയും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാറാണ് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപിനു വേണ്ടി അതിശക്തമായ വാദങ്ങളുയര്‍ത്തുന്നത്.

അതേസമയം, ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നതും അയാള്‍ ഇങ്ങനെയൊന്നും ചെയ്യുന്ന ആളല്ല എന്നതുമല്ലാതെ ദിലീപിന്റെ നിരപരാധിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രത്യേക വിവരങ്ങളൊന്നും അഭിമുഖത്തിലില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ദിലീപിന് അനുകൂലമായി പൊതുജന വികാരം ഉയര്‍ത്താനും പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനും നടത്തുന്ന വന്‍ പ്രചാരണ പരിപാടികളുടെ ഭാഗമാണ് നിര്‍മാതാവിന്റെ അഭിമുഖവുമെന്നാണ് സൂചന. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇത് കാര്യമായെടുത്തിട്ടില്ലത്രേ.

ദിലീപ് ജയിലിലായ ശേഷം താന്‍ പോയി കണ്ടെന്നും തന്റെ സമയ ദോഷം കൊണ്ടാണ് ഇത്തരമൊരു കേസില്‍പ്പെട്ടതെന്ന് ദിലീപ് പറഞ്ഞെന്നും സുരേഷ് കുമാര്‍ വിശദീകരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് വ്യക്തമാക്കിയെന്നാണ് സുരേഷ് കുമാറിന്റെ ‘വെളിപ്പെടുത്തല്‍.’

ദിലീപിന്റെ അറസ്റ്റിന്റെ ആദ്യഘട്ടത്തില്‍ പതറിപ്പോയ ദിലീപിന്റെ സുഹൃത്തുക്കളായ സിനിമക്കാര്‍ ഇപ്പോള്‍ പൊലീസ് ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസ് നിരീക്ഷിക്കുന്നതായി നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമം എന്നതിനപ്പുറം കേസിനെ സ്വാധീനിക്കുന്ന ഒന്നും അതില്‍ ഇല്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത് എന്നാണ് വിവരം. സുരേഷ് കുമാറിന്റെ അഭിമുഖത്തെയും അങ്ങനെയാണ് കാണുന്നത്. ഏതാനും ദിവസങ്ങളായി മലയാളത്തിലെ ചില പ്രമുഖ വിനോദ ചാനലുകള്‍ ദീലീപിന്റെ സിനിമകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതും ഇതേപൊലെ ജനങ്ങള്‍ക്കിടയില്‍ ദിലീപ് അനുകൂല സഹതാപം സൃഷ്ടിക്കാനാണെന്നും വിലയിരുത്തപ്പെടുന്നു.

Loading...