‘ആക്രമിക്കപ്പെട്ട നടിയോടു സുനിക്കു മോഹമുണ്ടായിരുന്നു, അടുത്തിടപഴകാന്‍ കഴിയുന്നയാളാണ് നടിയെന്ന് സുനി പറഞ്ഞിട്ടുണ്ട്

‘ആക്രമിക്കപ്പെട്ട നടിയോടു സുനിക്കു മോഹമുണ്ടായിരുന്നു, അടുത്തിടപഴകാന്‍ കഴിയുന്നയാളാണ് നടിയെന്ന് സുനി പറഞ്ഞിട്ടുണ്ട് August 23, 2017

സാമ്പത്തിക ദുരിതങ്ങളില്‍ നിന്നും ഒരു മോചനം പ്രതീക്ഷിച്ച്കുടുംബത്തിന് താങ്ങും തണലും ആകാന്‍ ആണ് ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക് മലയാളി സ്ത്രീകള്‍ എത്തിചേരുന്നത്. എന്നാല്‍ ഇവിടെ എത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകള്‍ പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നു.അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചതും നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടതാണ്. മസാജ് പാര്‍ലറുകളുടെ മറവിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. മനോരമയുടെ അന്വേഷണ പരമ്പരയിലാണ് ദുബായ് മലയാളികളെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചും ഇവര്‍ വന്‍തോതില്‍ ബിസിനസ്സ് നടത്തുന്നുണ്ട്.

ഇത്തരത്തില്‍ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദ നായികമാരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. നടിമാരുടെ യാതൊരു അറിവും ഇല്ലാതെയാണ് ഇത്തരം നടപടി. നടിമാരുടെ ചിത്രങ്ങള്‍ കണ്ട് വലയിലാവുന്നവര്‍ ഇവരുടെ കേന്ദ്രത്തിലെത്തുമ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുക. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമൊക്കെയാകും ശിക്ഷ.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാദം കേട്ട ശേഷം ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയും. പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എതിര്‍ത്തുകൊണ്ട് കേസിലെ അന്വേഷണ പുരോഗതിയുള്‍പ്പെടെ അധിക കേസ് ഡയറിയും ഇന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കും. മൂന്നര മണിക്കൂറോളം നീണ്ട വിശദമായ വാദമാണ് ദിലീപിനായി ഹാജരായ അഡ്വ. ബി രാമന്‍പിളള ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയത്. റിമാന്‍ഡിലായ പള്‍സര്‍ സുനി പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നാണ് രാമന്‍പിളള ഹൈക്കോടതിയില്‍ ഇന്നലെ വാദിച്ചത്.

സുനിലും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോ?

പൊലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ? സാക്ഷികളെയുണ്ടാക്കാന്‍ പൊലീസ് കഥ മെനയുകയാണ്. സുനില്‍ ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പൊലീസ് കുരിശിലേറ്റുന്നു. സുനില്‍ ജയിലില്‍ നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാന്‍ ശ്രമിക്കില്ലേ?

ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു പള്‍സര്‍ സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍തന്നെ വ്യക്തമാക്കുന്നത്. ഇതിലൊന്നില്‍പ്പോലും ദിലീപിനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ താനുമായി ദിലീപിനു ശത്രുതയുണ്ടെന്നോ നടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞതു ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരാണ്.

മുമ്പു ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്. ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ് ദിലീപ് ചെയ്യാനിടയെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി. പതിനാറു വയസുള്ളപ്പോള്‍ കുട്ടിക്കുറ്റവാളിയായി ജുവെനെല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണു മുഖ്യപ്രതി സുനി.ക്രിമിനല്‍ കേസുള്‍പ്പെടെ പത്തോളം കേസുകളിലും പ്രതിയാണ്. പങ്കാളിയായ വിഷ്ണു 28 കേസുകളിലും പ്രതിയാണ്. പിടിച്ചുപറി, മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവയാണ് കുറ്റങ്ങള്‍. മോഷണക്കേസില്‍ പോലീസിനു തലവേദനയായിരുന്നു ഇയാള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മൊഴി വിശ്വസിക്കാനാവില്ല.

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണു കേസിലെ സാക്ഷികള്‍. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതെക്കുറിച്ചു പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണ്. മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ തൊടാന്‍ അനുവദിച്ചില്ല. പൊതുജന വികാരം തനിക്കെതിരെയാക്കാന്‍ പൊലീസ് ബോധപൂര്‍വമായ ശ്രമം നടത്തി. അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വന്‍ഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നു.

ദിലീപിനോടു ശത്രുതയുള്ള തീയറ്റര്‍ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങള്‍ക്കു കഴിവുള്ളവരാണ്. അറസ്റ്റ് എന്തിനാണെന്നു പോലും അറിയില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതു ന്യായമല്ല. ഫോണ്‍ എവിടെനിന്നു കണ്ടെടുക്കുമെന്നു പൊലീസ് വ്യക്തമാക്കണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു.

Loading...