സ്ഥാനമൊഴിയുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി

സ്ഥാനമൊഴിയുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി December 31, 2016

സ്ഥാനമൊഴിയുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഐക്യരാഷ്ട്രസഭ യാത്രയയപ്പ് നല്‍കി. യുഎന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്നാണ് അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കിയത്. ഇതുവരെ നല്‍കിയ സഹകരണങ്ങള്‍ നന്ദി പറഞ്ഞ മൂണ്‍ എല്ലാ ജീവനക്കാരോടും ആത്മാര്‍ഥമായി ജോലി തുടരുവാനും ആഹ്വാനം ചെയ്തു.

യുഎന്നിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കു ചേരുമെന്നും അദ്ദേഹം പറഞ്ഞു.2007 ജനുവരി ഒന്നിനാണ് അദ്ദേഹം ഐക്യരാഷ്ട്രസഭാ തലവനായി അധികാരമേല്‍ക്കുന്നത്. ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. പോര്‍ച്ചുഗലുകാരനായ അന്റോണിയോ ഗുട്ടെറസ് മൂണിന്റെ പിന്‍ഗാമിയായി പുതുവര്‍ഷ പുലരിയില്‍ ചുമതലയേല്‍ക്കും.

Loading...