ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു

ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു December 31, 2016

ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിന്റെ നിയമനം.

പ്രവീണ്‍ ബാക്ഷി, ബിരേന്ദ്രര്‍ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്. എയര്‍ മാര്‍ഷല്‍ ബിരേന്ദ്രര്‍ സിങ് ദനാ വ്യോമസേന തലവനായും ചുമതലയേറ്റെടുത്തു. അനൂപ് റേഹയുടെ പകരക്കാനായാണ് ബിരേന്ദ്രര്‍ സിങ് വ്യോമസേന തലവനാകുന്നത്.

ശനിയാഴ്ച രാവിലെ നിലവിലെ കരസേന മേധാവി ധല്‍ബീര്‍ സിങും വ്യോമസേന തലവന്‍ അനുപ് റേഹയും ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയിലെത്തി സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. ഇത്രയും കാലം തന്നെ പിന്തുണച്ച നരേന്ദ്ര മോദി സര്‍ക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Loading...