പണം മുടക്കാതെ വീട്ടിലിരുന്ന് തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ

പണം മുടക്കാതെ വീട്ടിലിരുന്ന് തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ January 11, 2018

ചുരുണ്ട മുടിയുള്ള പല പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുടി സ്‌ട്രെയിറ്റ് ചെയ്യുക എന്നത്. എന്നാല്‍ പാര്‍ലറുകളില്‍ പോയി ചെയ്യാമെന്ന് കരുതിയാല്‍ കൈയില്‍ നിന്നും എത്ര പണമാണ് ഒഴുകിപ്പോവുക എന്ന കാര്യത്തില്‍ ഒരു നിശ്ചയവും ഉണ്ടാകില്ല. കാരണം കുറച്ച് മുടിയാണെങ്കില്‍ പോലും പാര്‍ലറില്‍ പോയി സ്‌ട്രെയിറ്റ് ചെയ്താല്‍ ഒരുപാട് കാശാകും. ഈ കാരണം കൊണ്ട് തന്നെ പല പെണ്‍കുട്ടികളും ആ ആഗ്രഹം മനസില്‍ തന്നെ കുഴിച്ചുമൂടും.

എന്നാല്‍ ഇനി ആരും ആ ആഗ്രഹം നിറവേറ്റാതിരിക്കണ്ട. കാരണം പാര്‍ലറുകളില്‍ പോകാതെ തന്നെ വീട്ടിലിനരുന്ന് മടു സ്‌ട്രെയിറ്റന്‍ ചെയ്യാം. അതും കെമിക്കലുകളൊന്നും ഉപയോഗിക്കാതെ നാടന്‍ വഴികള്‍ തന്നെ സ്വീകരിക്കാം. കാശുമുടക്കില്ലാതെ തന്നെ മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍.

1. നാരങ്ങാ നീരും തേങ്ങാപ്പാലും

നാരങ്ങാ നീരും തേങ്ങാപ്പാലുമാണ് മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആദ്യത്തെ വസ്തുക്കള്‍. നാരങ്ങാ നീരും തേങ്ങാപ്പാലും പേസ്റ്റ് രൂപത്തിലാക്കി തലുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് വട്ടം ഇങ്ങനെ ചെയ്താല്‍ മുടി നിവര്‍ത്തിയെടുക്കാന്‍ കഴിയും.

2. പഴം തേന്‍ ഒലീവ് ഓയില്‍

രണ്ട് വാഴപ്പഴം ഉടച്ചെടുത്ത് ഒരു സ്പൂണ്‍ തേനും ഒലീവെണ്ണയും ചേര്‍ക്കുക. ഇത് അരമണിര്രൂറോളം ഫ്രിഡ്ജില്‍ വെച്ച് അതിനു ശേഷം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. തുണി ഉപയോഗിച്ച് തല മൂടുകയും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുകയും ചെയ്യുക.

3. മുട്ടയും ഒലീവെണ്ണയും

മുട്ട സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. മുട്ട ഒലീവെണ്ണയുമായി മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് മുടിയെ മൃദുത്വമുള്ളതുമാക്കി മാറ്റുന്നു.

Loading...