കേവലം സുഖം മാത്രമല്ല ലൈംഗികത തരുനത് ഇതാ സെക്സിന്‍റെ അത്ഭുത ഗുണങ്ങൾ !

കേവലം സുഖം മാത്രമല്ല ലൈംഗികത തരുനത് ഇതാ സെക്സിന്‍റെ അത്ഭുത ഗുണങ്ങൾ ! October 11, 2017

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട. പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതി ശരീരത്തിന് പലവിധത്തില് ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില് രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.

 

1. രക്തസമ്മര്ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്ദ്ദവും മനോസ്സംഘര്ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്കോട്ലാന്ഡില് നടന്ന ഒരു പഠനത്തില്, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്ദ്ദം അളന്നപ്പോള് ലൈഗീകത ആസ്വദിക്കുന്നവരില് സമ്മര്ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല് തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില് രക്തസമ്മര്ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.

 

2. പ്രതിരോധം വര്ധിപ്പിക്കുന്നു
നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്ചയില് ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേര്പ്പെടുന്നവരില് ഇമ്യൂണോഗ്ലോബിന് എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്ന്ന നിലയില് കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള് ഇവയില്നിന്ന് രക്ഷനേടാന് ഇത് ഉപകരിക്കും.

 

3. കലോറി എരിച്ചുകളയുന്നു
ശരീരത്തില് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്ക്കും പിന്നില്. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. ചുരുക്കത്തില് അരക്കിലോ തൂക്കം കുറയ്ക്കാന് 42 തവണത്തെ ലൈംഗികബന്ധം മതിയാവും.

 

4. ഹൃദയാരോഗ്യം വര്ധിക്കുന്നു
പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര് സാക്ഷ്യപ്പെടുത്തുന്നു. മാസത്തില് ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില് ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

5. ആത്മവിശ്വാസം വളര്ത്തുന്നു
രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സര്വകലാശാലയിലെ ഗവേഷകര്ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്ത്തുന്നതില് രതിക്കുള്ള പങ്കാണ്. ഇനി നിലവില് ആത്മവശ്വാസത്തെടെയിരിക്കുന്നവരില് അതു വളര്ത്താന് ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര് പറയുന്നു.

 

6. അടുപ്പം വര്ധിപ്പിക്കുന്നു
രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് പങ്കാളികള്ക്കിടയിലുള്ള പ്രണയം വര്ധിപ്പിക്കുന്നു. ഓക്സിടോസിന്റെ അളവു വര്ധിക്കുമ്പോള് ഇണയോട് കൂടുതല് ഹൃദയാലുത്വം തോന്നും. നോര്ത്ത് കരോലിന, പിറ്റ്സ് ബര്ഗ് എന്നീ സര്വകലാശാലകളിലെ ഗവേഷകര് സ്ത്രീകളില് നടത്തിയ പഠനത്തില് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ‘ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കില് അതിന്റെ ക്രെഡിറ്റ് രതിക്ക് നല്കണം’- ഗവേഷകര് പറയുന്നു.

 

7. വേദനാസംഹാരി
രതിയുടെ വേളയില് ഉത്പാദിപ്പിക്കപ്പെടുന്ന ഒക്സിടോസിന് ശരീരത്തില് എന്ഡോര്ഫിന് സ്രവിക്കാന് കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില് രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

 

8. കാന്സര് സാധ്യത കുറയ്ക്കും
ശുക്ലവിസര്ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള് പറയുന്നു. അമേരിക്കന് മെഡിക്കല് അസോസിയേഷന് നടത്തിയ പഠനത്തില് മാസത്തില് 20 തവണ ശുക്ലവിസര്ജ്ജനം നടന്നവരില് പ്രായമാകുമ്പോള് മൂത്രപിണ്ഡസഞ്ചിയില് കാന്സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.

 

9. പേശികള്ക്ക് ബലംനല്കുന്നു
ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോച-വികാസം സ്ത്രീകളുടെ വസ്തി(Pelvic) പ്രദേശത്തെ പേശികള്ക്ക് ബലം നല്കും. പ്രായമാകുമ്പോള് പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന് കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന ‘കെഗല് എക്സര്സൈസും’ ഇതിന് പരിഹാരമാണ്.

 

10. സുഖ നിദ്ര തരുന്നു
രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന് തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള് ചെയ്യാന് നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.
കിടപ്പറയിലെ രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.

 

സെക്സ് സ്ത്രീയെ സുന്ദരിയാക്കുന്നത് എങ്ങിനെ ?

സെക്‌സിന് ആരോഗ്യവശങ്ങള്‍ മാത്രമല്ല, സൗന്ദര്യവശങ്ങളുമുണ്ട്. ചര്‍മത്തെ പല തരത്തിലും നല്ല സെക്‌സ് സ്വാധീനിയ്ക്കുന്നുമുണ്ട്. നല്ല സെക്‌സിന് ആരോഗ്യഗുണങ്ങളേറെയുണ്ട്. ശാസ്ത്രം തെളിയിച്ചതാണിത്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമാകുന്നത്.
ഏതെല്ലാം വിധത്തിലാണ് സെക്‌സ് സൗന്ദര്യത്തെ സഹായിക്കുന്നതെന്നറിയൂ,

1 ചര്മ കാന്തി ലഭിക്കുന്നു

ചര്‍മ്മത്തിന്റെ ഇലാസ്‌തികത നിലനിര്‍ത്തി ചെറുപ്പം നിലനിര്‍ത്തുന്നത്‌ കൊളാജെന്‍ ആണ്‌. പ്രായം കൂടുന്നതിനനുസരിച്ച്‌ ഇതിന്റെ അളവ്‌ കുറയും ചര്‍മ്മം വരണ്ട്‌ പ്രായം തോന്നിപ്പിക്കുകയും ചെയ്യും. കൊളാജന്‍ ഉയര്‍ത്തുന്നതിന്‌ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്താനുള്ള മറ്റൊരു മാര്‍ഗ്ഗം സ്‌പേം ഫേഷ്യല്‍ ആണ്‌. ബീജത്തില്‍ കാണപ്പെടുന്ന സ്‌പെര്‍മിനില്‍ ധാരളം ആന്റിഓക്‌സിഡന്റ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുഖത്ത്‌ പുരട്ടുന്നത്‌ ചര്‍മ്മത്തിന്റെ ചെറുപ്പവും മിനുസവും നിലനിര്‍ത്താന്‍ സഹായിക്കും.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍ത്തിലെ സുഷിരങ്ങളില്‍ കൂടി മാലിന്യങ്ങള്‍ പുറത്തേക്ക്‌ പോവുകയും ചെയ്യും ഇതുവഴി നല്ല ചര്‍മം ലഭിയ്ക്കും.

2 ചർമത്തിൽ ചുളിവ് വീഴുന്നത് തടയുന്നു

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ മനുഷ്യന്റെ വളര്‍ച്ചാ ഹോര്‍മോണുകള്‍ പുറത്തേക്ക്‌ വരും. ഇവ ചര്‍മ്മത്തിന്‌ കൂടുതല്‍ ഇലാസ്‌തികത നല്‍കുകയും ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും.

3 മുടിയുടെ നിറം മങ്ങുന്നത് തടയുന്നു

നിറം മങ്ങിയ മുടിക്ക്‌ ലൈംഗിക ബന്ധം പരിഹാരം നല്‍കും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍സ്‌ത്രീകളുടെ ശരീരത്തിലെ ഈസ്‌ട്രൊജന്റെ അളവ്‌ ഉയരും ഇത്‌ മുടിയുടെ നിറം മങ്ങുന്നത്‌ തടയും. കൂടാതെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തും.ഇത്‌ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്‌.

4 പ്രായം കുറവ് തോന്നിക്കും

പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായത്തില്‍ അഞ്ച്‌ മുതല്‍ 7 വരെ വര്‍ഷത്തിന്റെ കുറവ്‌ തോന്നിക്കുമെന്നാണ്‌ ബ്രിട്ടീഷ്‌ സൈക്കോളജിസ്‌റ്റായ ഡോ. ഡേവിഡ്‌ വീക്‌സിന്റെ പഠനം പറയുന്നത്‌. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളെ തടയുന്ന ഹോര്‍മോണ്‍ ആയ ഓക്‌സിടോസിന്‍ ലൈംഗിക ബന്ധം നടക്കുമ്പോള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും

Loading...