വിവാഹബന്ധങ്ങള്‍ കുറയുന്നു; ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു

വിവാഹബന്ധങ്ങള്‍ കുറയുന്നു; ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു October 9, 2017

കെവിന്‍ (യഥാര്‍ത്ഥ പേരല്ല) 24 കാരനാണ്. അല്‍പ്പം കഴിഞ്ഞായാലും വിവാഹം കഴിക്കാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതിനു മുമ്പ് ഒരു മില്യണ്‍ പെണ്‍കുട്ടികളുമായെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരുക്കത്തിലാണ്.

അമേരിക്കയില്‍ 20-34 പ്രായപരിധിയിലുള്ള യുവാക്കള്‍ വിവാഹബന്ധത്തെ എങ്ങനെ കാണുന്നു എന്നതുസംബന്ധിച്ച് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ മാര്‍ക്ക് റെഗ്നൊറസ് നേതൃത്വംനല്‍കിയ ഒരുസംഘം അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ ആളായിരുന്നു കെവിന്‍.

അമേരിക്കയിലെ വിവിധ സമൂഹങ്ങളില്‍നിന്നും ഇത്തരത്തില്‍ കണ്ടെത്തിയ 100 പുരുഷന്മാരിലും സ്ത്രീകളിലും ഒരാള്‍. ഡോക്ടര്‍ റെഗ്നൊറസ് എഴുതിയതും ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചതുമായ ‘ചീപ്പ് സെക്‌സ്: ദി ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് മെന്‍, മാര്യേജ് ആന്‍ഡ് മോണോഗാമി’ എന്ന പുസ്തകത്തില്‍ വിവാഹബന്ധങ്ങള്‍ കുറയുന്നതും വിവാഹേതരബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതുമായ പ്രവണതയെക്കുറിച്ചു വിവരിക്കുന്നുണ്ട്.

2000ത്തില്‍ യുഎസ് സെന്‍സസ് ബ്യൂറോ തയ്യാറാക്കിയ കണക്കുപ്രകാരം 25നും 34നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ ആള്‍ക്കാര്‍ 55% ആയിരുന്നപ്പോള്‍ ഇതേ പ്രായവിഭാഗത്തില്‍ വിവാഹിതരായിട്ടില്ലാത്തവരുടെ സംഖ്യ 34% മാത്രമായിരുന്നു.

എന്നാല്‍ 2015ല്‍ സ്ഥിതി ഏതാണ്ട് തിരിച്ചായി – വിവാഹിതര്‍ 40%വും വിവാഹിതരല്ലാത്തവര്‍ 53%വും. അതായത്, യുവാക്കള്‍ക്കിടയില്‍ വിവാഹബന്ധത്തോടു വിരക്തി വര്‍ദ്ധിക്കുന്നു.
പുരുഷന്മാര്‍ക്ക് ലഭിക്കുന്ന താഴ്ന്ന വേതനമാണ് വിവാഹത്തില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നതെന്ന് ചില സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് 2017 മേയില്‍ നടത്തിയ സര്‍വേ ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നില്ല. വേതനം കൂടിയ സ്ഥലങ്ങളിലും വിവാഹനിരക്ക് കുറയുകയാണ്. കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ഭയമാണ് പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതെന്നാണ് മറ്റൊരു അനുമാനം.

സ്‌നേഹിക്കപ്പെടുന്നതിനും കുട്ടികള്‍ ഉണ്ടാകുന്നതിനുമുള്ള ആഗ്രഹം പലര്‍ക്കുമുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെടാത്ത രീതിയില്‍ അതല്‍പ്പം വൈകിക്കണം എന്നുമാത്രമേ അവര്‍ക്ക് ആഗ്രഹമുള്ളു. അമേരിക്കയില്‍ 30 വയസ്സിനടുപ്പിച്ചുള്ള വിവാഹങ്ങളുടെ സംഖ്യ ഉയരുകയാണ്.

Relationship with passionate affection

എന്നാല്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി പുരുഷന്മാര്‍ക്ക് ലൈംഗിക ബന്ധങ്ങളില്‍ കൂടുതല്‍ എളുപ്പത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നതാണ് വിവാഹബന്ധങ്ങള്‍ കുറയുന്നതിന്റെയും വൈകുന്നതിന്റെയും കാരണമെന്നാണ് ഡോക്ടര്‍ റെജിനേറ്‌സ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ കൂടുതല്‍ സമയം ഒപ്പം ചെലവഴിക്കണമെന്നോ, ശ്രദ്ധിക്കണമെന്നോ, പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നോ ആത്മാര്‍ത്ഥത കാട്ടണമെന്നോ സ്ത്രീകളും ആഗ്രഹിക്കുന്നില്ല.

പ്രായഭേദമില്ലാതെ അമേരിക്കയിലെ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ബന്ധത്തിനുള്ള മാനദണ്ഡമായി ഇത് മാറിയിട്ടുണ്ട്. ജനനനിയന്ത്രണ മാര്‍ഗങ്ങളും ഈ മാറ്റത്തിന് കാരണമാണ്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി പുരുഷന്മാരോടുള്ള സ്ത്രീകളുടെ ആശ്രിതത്വം കുറയ്ക്കുകയാണ്.

1960ലാണ് ഗര്‍ഭനിരോധന ഗുളിക കണ്ടുപിടിച്ചത്. വിവാഹബന്ധങ്ങളെക്കുറിച്ച് 2014ല്‍ 18നും 60നും മദ്ധ്യേ പ്രായമുള്ള 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ 40നു താഴെയുള്ള 32% പുരുഷന്മാരും ജീവിത പങ്കാളികളുമായി വിവാഹത്തിനുമുമ്പുതന്നെ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് തെളിഞ്ഞു.


ലൈംഗികാനുഭൂതി നല്‍കുന്ന ഓണ്‍ലൈന്‍ സെക്‌സ് വ്യാപകമാകുകയും അനായാസം ലഭ്യമാകുന്നതും വിവാഹം നീണ്ടുപോകാനോ വേണ്ടെന്നു വയ്ക്കാനോ കാരണമാകുന്നു. അതേ സര്‍വേയില്‍ പങ്കെടുത്ത 40നു താഴെ പ്രായമുള്ള 46% പുരുഷന്മാരും (സ്ത്രീകള്‍ 16%) തലേ ആഴ്ചയില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടവരാണ്. 27%പേര്‍ തൊട്ടു തലേദിവസം കണ്ടിരുന്നു.

വിവാഹ ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ നിലനില്‍ക്കുകയും കുട്ടികളെ വേണമെന്നുള്ള ആഗ്രഹം യുവതീ യുവാക്കളില്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ത്തന്നെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

പ്രലോഭനങ്ങള്‍ നിലനില്‍ക്കവെതന്നെ വിവാഹജീവിതം നല്‍കുന്ന വ്യക്തിപരവും സാമൂഹ്യവുമായ നേട്ടങ്ങള്‍ ആസ്വദിക്കാന്‍ അമേരിക്കയിലെ മിക്ക യുവതീയുവാക്കളും ആഗ്രഹിക്കുന്നു. അതേ സമയം അവര്‍ക്കു അസന്തുഷ്ടിയുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ഭയക്കാതെതന്നെ ലൈംഗിക സംതൃപ്തി വരുത്തുന്നതിനുള്ള മാര്‍ഗങ്ങളും അവര്‍ക്കു മുന്നിലുണ്ട്.

Loading...