മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ് ; പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റ്

മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ് ; പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റ് June 27, 2018

ലക്നൗ: മിശ്രവിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട പാസ്പോർട്ട് വിവാദത്തിൽ പുതിയ വഴിത്തിരിവ്. പാസ്പോർട്ട് അപേക്ഷയിൽ ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ജൂൺ 20 നാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ തങ്ങൾക്കുണ്ടായ ദുരനുഭവം ദമ്പതികളായ അനസ് സിദ്ദിഖിയും തൻവിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൻവിവാദമായിരുന്നു. തുടർന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് ദമ്പതികൾക്ക് പാസ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ലക്നൗ പോലീസ് വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ ചില വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ദമ്പതികളുടെ നിലവിലെ മേൽവിലാസം സ്ഥിരമായ മേൽവിലാസം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചു. ഇവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്പോർട്ട് അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ ദമ്പതികൾ കൃതൃമം കാണിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ട് കാരണങ്ങളാണ് ഇതിന് തെളിവായുള്ളത്.

ALSO READ:പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തിയ ദമ്പതികളോട് മതം മാറനാവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍

പാസ്പോർട്ട് അപേക്ഷയിൽ തൻവി സേത് എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിവാഹ സർട്ടിഫിക്കേറ്റിലെ പേര് സാദിയ അനസ് എന്നാണ്. പാസ്പോർട്ട് അപേക്ഷയിൽ നൽകിയിരിക്കുന്ന ലക്നൗവിലെ മേൽവിലാസത്തിൽ ദമ്പതികൾ താമസിച്ചിരുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇവരുടെ ഫോണുകളും മേൽവിലാസത്തിലെ ടവർ പരിധിയിൽ കഴിഞ്ഞ ഒരുവർഷമായി ഉപയോഗിച്ചിട്ടില്ല. മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഭർത്താവ് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്ര പറഞ്ഞുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം.

ALSO READ:ഇനിമുതൽ ബസിൽ ബുദ്ധിമുട്ടുണ്ടായാൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതി വിളിച്ചറിയിക്കാം.

രേഖകളെല്ലാം കൃത്യമായിരുന്നിട്ടും ഉദ്യോഗസ്ഥൻ മനപ്പൂർവ്വം തങ്ങൾക്കെതിരെ നിലപാട് എടുക്കുകയായിരുന്നുവെന്നാണ് ദമ്പതികൾ പറഞ്ഞത്. തങ്ങൾക്കുണ്ടായ ദുരനുഭവം ഇവർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലം മാറ്റുകയായിരുന്നു.

ALSO READ:കെഎസ്ആര്‍ടിസിയില്‍ നിയമന നിരോധനം ; അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്കും നിയമനം നല്‍കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

Loading...