ഫിഫ ലോകകപ്പിൽ ആരാധകർക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്റെ പ്രവചനം അസ്ഥാനത്തായി

ഫിഫ ലോകകപ്പിൽ ആരാധകർക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്റെ പ്രവചനം അസ്ഥാനത്തായി June 27, 2018

മോസ്കോ: ഫിഫ ലോകകപ്പിൽ ആരാധകർക്ക് നെഞ്ചിടിപ്പേകിയ അക്കില്ലസിന്റെ പ്രവചനം അസ്ഥാനത്തായി. നൈജീരിയയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അര്‍ജന്‍റീന തോല്‍ക്കുമെന്നായിരുന്നു അക്കില്ലസ് എന്ന ബധിരന്‍ പൂച്ചയുടെ പ്രവചനം. ജയത്തില്‍ കുറഞ്ഞുള്ളതെന്തും പുറത്തേക്കുള്ള വഴിതുറക്കുമെന്ന് ഉറപ്പായിരുന്ന അർജന്റീന ആരാധകർക്ക് ഈ വാർത്ത നെഞ്ചിടിപ്പ് ഉണ്ടാക്കിയിരുന്നു.

ALSO READ:58ാമത് ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

ഈ ലോകകപ്പില്‍ അര്‍ജന്‍റീന-നൈജീരിയ പോരാട്ടത്തിനു തൊട്ടുമുന്‍പ് വരെയുള്ള മത്സരങ്ങളേക്കുറിച്ച്‌ അക്കില്ലസ് നടത്തിയ പ്രവചനങ്ങള്‍ ഒന്നും തെറ്റിയിരുന്നില്ല . കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫഡറേഷന്‍ കപ്പ് മത്സരത്തിലും കൃത്യമായി പ്രവചനം നടത്തിയിരുന്നു അക്കില്ലസ്. മാര്‍ക്കസ് റോജോ ഗോള്‍ നേടുന്നതുവരെ അർജന്റീന ആരാധകർക്ക് അക്കില്ലസിന്റെ പ്രവചനം പേടി സ്വപ്‌നമായിരുന്നു.അർജന്റീന ജയിച്ചതോടെ അക്കില്ലസിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ. നിരവധി ട്രോളുകളും ഇതിനോടകം ഇറക്കിക്കഴിഞ്ഞു.

ALSO READ:അയര്‍ലഡിനെതിരായ പോരാട്ടത്തിന് ഒരുങ്ങി കോഹ്‌ലിയും സംഘവും ; എതിര്‍വശത്ത് മൊഹാലിക്കാരനായ ഓള്‍ റൗണ്ടര്‍ സിമി സിംഗും

Loading...