കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്.

കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. June 20, 2018

കണ്ണൂര്‍: കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. എ​റ​ണാ​കു​ള​ത്തെ റീ​ജ​ന​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ൽ നടത്തിയ പരിശോധനയില്‍ 25 ശതമാനത്തോളം സാമ്പിലുകളിലും കീ​ട​നാ​ശി​നി ഗ​ണ​ത്തി​ൽ​പെ​ടു​ന്ന എ​ത്തി​യോ​ൺ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ സ്വ​ദേ​ശി ലി​യോ​നാ​ർ​ഡ് ജോ​ണി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 2017-18 കാ​ല​യ​ള​വി​ൽ എ​റ​ണാ​കു​ളം റീ​ജ​ന​ൽ അ​ന​ല​റ്റി​ക്ക​ൽ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 94 ക​റി​പൗ​ഡ​ർ സാ​മ്പി​ളു​ക​ളി​ൽ 22 എ​ണ്ണ​ത്തി​ലും എ​ത്തി​യോ​ൺ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. മു​ള​കു​പൊ​ടി, ജീ​ര​ക​പ്പൊ​ടി തു​ട​ങ്ങി​യ​വ​യി​ലാ​ണ് കീ​ട​നാ​ശി​നി ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ മ​സാ​ല​പ്പൊ​ടി​ക​ളി​ൽ മാ​യം​ ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി നേ​രി​ട്ട​ത​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സാമ്പിളുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ALSO READ:പരീക്ഷക്കിടെ കോപ്പി അടിച്ചതിന് വിദ്യാര്‍ഥിയെ അധികൃതര്‍ പരീക്ഷാ ഹാളില്‍നിന്ന് പുറത്താക്കി ; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

എ​ത്തി​യോ​ൺ, എ​ത്തി​യോ​ൺ പ്രൊഫേ​നോ​ഫോ​സ്, ട്ര​യാ​സോ​ഫോ​സ്, എ​ത്തി​യോ​ൺ ക്ലോ​റോ​പൈ​റി​ഫോ​സ്, ബി​ഫെ​ൻ​ത്രി​ൻ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​തി​നാ​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന്​ ല​ബോ​റ​ട്ട​റി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. എ​ത്തി​യോ​ൺ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ എത്തിയാല്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. കു​ട്ടി​ക​ളി​ൽ വ​ള​ർ​ച്ച​ക്കു​റ​വി​നും ജ​നി​ത​ക​വൈ​ക​ല്യ​ത്തി​നും കരണമാകും. എല്ലിന്റെ വളര്‍ച്ചയ്ക്കും ഇത് തടസമാകും.കാ​സി​യ​ക്കെ​തി​രെ ഒ​റ്റ​യാ​ൾ​പോ​രാ​ട്ടം ന​ട​ത്തു​ന്നയാളാണ് ലി​യോ​നാ​ർ​ഡ് ജോണ്‍.

ALSO READ:വീടിന് ടൈലിടാന്‍ പൊലീസിനെ നിയോഗിച്ചെന്ന പരാതിയില്‍ എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെതിരെ അന്വേഷണം

Loading...