കാന്‍സര്‍ രോഗ നിര്‍ണയത്തിന് ‘തലയണയന്ത്രം എന്ന പുതിയ ആശയം കണ്ടെത്തി പ്രാവര്‍ത്തികമാക്കി മലയാളി പ്രവാസി വിദ്യാര്‍ത്ഥികള്‍

കാന്‍സര്‍ രോഗ നിര്‍ണയത്തിന് ‘തലയണയന്ത്രം എന്ന പുതിയ ആശയം കണ്ടെത്തി പ്രാവര്‍ത്തികമാക്കി  മലയാളി പ്രവാസി വിദ്യാര്‍ത്ഥികള്‍ June 20, 2018

ദുബായ്: കാന്‍സര്‍ രോഗനിര്ണയത്തിന് തലയണയന്ത്രം എന്ന പുതിയ ആശയം കണ്ടെത്തി പ്രാവര്‍ത്തികമാക്കി ലോകത്തിന്റെ കൈയ്യടി നേടി മലയാളി പ്രവാസി വിദ്യാര്ത്ഥികള്‍. ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് ഇവരുടേത്. ഫുജൈറ അവര് ഓണ് ഇംഗ്ലീഷ് സ് കൂളിലെ ഒന്പാതം ക്ലാസ് വിദ്യാര് ത്ഥികളായ അലോക് ചെണ്ടമ്പത്തും വി സഞ്ജീവുമാണ് ശാസ്ത്ര ലോകത്തെ അത്ഭുത കുട്ടികളായി മാറിയത്.

ഉറങ്ങുമ്പോഴുണ്ടാകുന്ന അമിതമായ വിയര്പ്പ് തലയണയിലേക്ക് ആഗിരണം ചെയ്ത് തലയണയ്ക്കുള്ളില്വച്ചുതന്നെ പരിശോധനാവിധേയമാക്കി കാന്‍സര്‍ കണ്ടെത്തുന്ന ഈ സാങ്കേതികവിദ്യയാണ് ഈ കൊച്ചുമിടുക്കന്മാര് വികസിപ്പിച്ചെടുത്തത്. കഷ്ടിച്ച് രണ്ടായിരം രൂപ വിലയുള്ള ഈ കാന്സര് രോഗനിര്ണയ തലയണ കാറ്റു കളഞ്ഞശേഷം അതിനുള്ളിലെ ചെറിയ യന്ത്രസംവിധാനങ്ങള് സഹിതം എവിടെയും മടക്കി ക്കൊണ്ടുപോകാനും കഴിയും.

ALSO READ:ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഭിക്ഷയെടുക്കുന്ന ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ഫ്രണ്ട്സ് ഓഫ് കാന്സര് പേഷ്യന്റ്സ് എന്ന സന്നദ്ധസംഘടന നടത്തിയ ശാസ്ത്രമത്സരത്തില് ഇരുവരും വിജയകിരീടം ചൂടി. കാന്സര് രോഗം കണ്ടെത്താനുള്ള 75 ഉപകരണങ്ങള് കുട്ടികള്വികസിപ്പിച്ചെടുത്തെങ്കിലും അവയില് മികവുറ്റത് അലോകും സജ്ഞീവും രൂപകല്പ്പന ചെയ്ത തലയയന്ത്രമായിരുന്നു. കുട്ടികളിലെ കാന്സര്രോഗം തുടക്കത്തില്ത്തന്നെ കണ്ടെത്താനാവുമെന്നതാണ് ഈ തലയണയന്ത്രത്തിന്റെ സവിശേഷത. ജലാംശം വലിച്ചെടുക്കാന് കഴിയുന്ന സെന്സറും അമിത വിയര്പ്പുണ്ടാവുമ്പോള്ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ബസറും മൊത്തം പ്രവര് ത്തനം നിയന്ത്രിക്കുന്ന മൈക്രോ കണ്ട്രോളറും കുഞ്ഞു ഡിസ്പ്ലേ സ്ക്രീനുമായി ഘടിപ്പിച്ചിരിക്കും.

ALSO READ:എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

സ്ക്രീനില്കാണുന്ന വിയര്പ്പിന്റെ തോതനുസരിച്ച് രോഗനിര്ണയവും തുടര് ചികിത്സയും സാധ്യമാകുന്നത് വലിയൊരു കാര്യമാണെന്ന് ഈ ഇളംശാസ്ത്ര പ്രതിഭകള് അഭിമാനപൂര് വം പറയുന്നു. തുടക്കത്തില് ത്തന്നെ രോഗനിര്ണയം നടത്തിയാല്പൂര് ണമായി കാന് സര് ചികിത്സിച്ചു ഭേദമാക്കാന്കഴിയുമെന്നതിനാല് ഈ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് ഒരു നാഴികക്കല്ലാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്വിലക്കുറവില് വില്ക്കാന് സഹായകമായ ഒരു ‘തലയണയന്ത്ര’ ഫാക്ടറി സ്ഥാപിക്കാനും ഈ കൊച്ചുമിടുക്കന്മാര് ലക്ഷ്യമിടുന്നുണ്ട്.

ALSO READ:കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ്.

Loading...