ആഡംബര കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ചേസ് ചെയ്ത് പിടിച്ച് ശാസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ (വീഡിയോ)

ആഡംബര കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ചേസ് ചെയ്ത് പിടിച്ച് ശാസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ (വീഡിയോ) June 17, 2018

ആഡംബര കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞവരെ ചേസ് ചെയ്ത് പിടിച്ച് ശാസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ. ‘എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണമെന്ന് അനുഷ്‌ക പറഞ്ഞു.

ഇന്ത്യന്‍ ടീം ക്യാപ്റ്റനും അനുഷ്‌കയുടെ ഭര്‍ത്താവുമായ വിരാട് കോഹ്ലി തന്നെയാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും ട്വിറ്ററിലൂടെ പുറത്തുവിട്ടതും. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി അനുഷ്‌ക യാത്രക്കാരെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.17 സെക്കന്‍ഡുള്ള വീഡിയോയാണ് വിരാട് പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കൊഹ്ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ച്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കൊഹ്ലി വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:വാഹനരജിസ്‌ട്രേഷന്‍ വെട്ടിപ്പില്‍ സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു ; ഫഹദ് ഫാസിലിനെതിരെ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും

ALSO READ:നാനിയുമായുള്ള ലൈംഗികബന്ധം; ശ്രീ റെഡ്ഡി തെളിവുകള്‍ പുറത്തുവിടണമെന്ന് വിശാല്‍

Loading...