കായലില്‍ ചാടിയ സിപിഐഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി

കായലില്‍ ചാടിയ സിപിഐഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി June 15, 2018

കായലില്‍ ചാടിയ സിപിഐഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി തീരത്ത് നിന്നാണ് എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിയാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്.

ALSO READ:കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

ഫോർട്ട് കൊച്ചി വൈപ്പിൻ ഫെറി ബോട്ടിൽ നിന്നായിരുന്നു കൃഷ്ണന്‍ ഈ മാസം 12ന് കായലിലേക്ക് ചാടിയത്. അന്നേ ദിവസം വൈപ്പിൻ ബസ് സ്റ്റാൻഡിൽ ഇദ്ദേഹം അസ്വസ്ഥനായി നടക്കുന്നതു കണ്ടവരുണ്ട്. ബോട്ടിൽ ആദ്യം വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കു പോയ കൃഷ്ണൻ മറ്റൊരു ബോട്ടിൽ വൈപ്പിനിലേക്കു മടങ്ങുമ്പോഴാണു കായലിലേക്കു ചാടിയത്. ആത്മഹത്യ കുറിപ്പ് പൊലീസ് ബോട്ടിൽ നിന്നാണ് കണ്ടെടുത്തത്.യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നപ്പോൾ കൃഷ്ണന്റെ നേതൃത്വത്തിലെ സിപിഐഎം ഭരണസമിതിക്കു പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു.

ALSO READ:ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.

Loading...