കെവിന്‍ കേസിലെ പ്രതി ഷെഫിന്‍ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു

കെവിന്‍ കേസിലെ പ്രതി ഷെഫിന്‍ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു June 14, 2018

കോട്ടയം: കെവിന്‍ കേസിലെ പ്രതി ഷെഫിന്‍ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ ഏഴാം പ്രതിയാണ് ഷെഫിന്‍. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്.

കേസില്‍ ഷെഫിനെ കൂടാതെ ഫോണ്‍ ചെയ്യുന്നതിന് സഹായം ചെയ്ത ബന്ധുവും വീഡിയോ കോളിലൂടെ സംസാരിച്ചവരും കേസില്‍ പ്രതികളാവും. നിറഞ്ഞ ചിരിയോടെയായിരുന്നു ഷെഫിന്റെ ഭാവങ്ങളും ഇരിപ്പും. എല്ലാം കണ്ടുകൊണ്ട് സമീപത്ത് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ALSO READ:പ്രസവത്തോടെ യുവതിയുടെ മരണം: ‘സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് അപവാദ പ്രചരണം’; ഡോക്ടര്‍ക്ക് പറയാനുള്ളത് ഇതാണ് (വീഡിയോ)

നേരത്തെ കവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഈ സമയം, പൊലീസിനോട് പ്രതികള്‍ ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്ന് പറയുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പൊലീസ് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ വീഡിയോ കോള്‍.

ALSO READ:കേരള മനസാക്ഷിയെ ഞെട്ടിച്ച വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു ; ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു വര്‍മ്മ

Loading...