ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.

ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. June 14, 2018

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടാകുന്ന സാഹചര്യത്തില്‍ കഴിയുന്ന എല്ലാ സാഹായങ്ങളും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. പ്രകൃതിക്ഷോഭം നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

ഏത് അടിയന്തര സാഹചര്യം നേരിടാനും റവന്യൂവകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നജനങ്ങള്‍ക്കും സഹായം ലഭ്യമാക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ALSO READ:വ്യക്തിപരമായ ഒരാവശ്യവും ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടില്ല ; ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പി ജെ കുര്യന്‍

Loading...