കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം June 14, 2018

കൊല്ലം: പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടില്‍ ഷമീറിന്റെ ഭാര്യ മുബീനയാണ് മരിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിവളപ്പില്‍ സംഘര്‍ഷമുണ്ടായി.

ALSO READ:പ്രസവത്തോടെ യുവതിയുടെ മരണം: ‘സോഷ്യല്‍ മീഡിയയിൽ നടക്കുന്നത് അപവാദ പ്രചരണം’; ഡോക്ടര്‍ക്ക് പറയാനുള്ളത് ഇതാണ് (വീഡിയോ)

Loading...