കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സും ധരിച്ച് അമ്മ മേരി നല്‍കിയ പൊതിച്ചോറും വാങ്ങി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സും ധരിച്ച് അമ്മ മേരി നല്‍കിയ പൊതിച്ചോറും വാങ്ങി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക് June 14, 2018

പ്രാണന്റെ പകുതിയെ നിഷ്‌കരുണം കൊന്ന് തള്ളി സ്വന്തം വീട്ടുകാര്‍ തന്നെ വിധവയാക്കി. സങ്കടം മനസ്സില്‍ കടലോളം ഉണ്ടെങ്കിലും അതെല്ലാം പൊരുതി തോല്‍പ്പിക്കാനാണ് ഇനി നീനുവിന്റെ തീരുമാനം. ജീവിക്കണം ആരുമല്ലാതിരുന്നിട്ടും തന്നെ പൊന്നുമകളെ പോലെ നോക്കുന്ന കെവിന്റെ അച്ഛനമ്മമാര്‍ക്ക് വേണ്ടി. അതിന് താന്‍ പഠനം തുടര്‍ന്നേ മതിയാകൂ എന്ന തിരിച്ചറിവിന്റെ പാതയിലാണ് ഇപ്പോള്‍ നീനു. ഇന്നലെ രാവിലെ തന്നെ നീനു കെവിന്റെ പിതാവ് ജോസഫിന്റെ കൈയും പിടിച്ച് കോളേജിലേക്ക് നടന്നു കയറി.രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ അവളുടെ ഇച്ചയുടെ ചിത്രത്തിനു മുന്നില്‍ ഇത്തിരി നേരം. കോളേജിലേക്കു പൊയ്‌ക്കോട്ടെ എന്നൊന്നും അവനോട് ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നല്ലോ.

ALSO READ:പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയാതായി പരാതി

ആത്മാക്കള്‍ക്കു കാണാന്‍കഴിയുമെങ്കില്‍ ,നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അത് വാങ്ങുമ്പോഴേക്കും ഒന്ന് വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി കെവിന്റെ മരണ ശേഷം ആദ്യമായി പുറം ലോകത്തേയ്ക്ക്.

ALSO READ:കോട്ടയത്ത് കോടികള്‍ വിലയുള്ള സ്വത്തിന്റെ ഉടമ ചെന്നൈയിലെ അഗതി മന്ദിരത്തില്‍ ; എന്താണ് സംഭവിച്ചതെന്ന് കേട്ടാല്‍ ഒന്ന് ഞെട്ടും ?

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുന്‍പ് അവള്‍ ഈ പൊലിസ് സ്റ്റേഷനില്‍ ചെന്നത് അവള്‍ മറന്നിട്ടില്ല. കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ, അപമാനിതയായിനിന്നത്, കെവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് തന്റെ മുന്നില്‍വച്ച് അപമാനിച്ചത്, കെവിനെ കാണാനില്ലെന്ന് വാവിട്ടുകരഞ്ഞത്.. എല്ലാം ഈ സറ്റേഷനില്‍വച്ചായിരുന്നു. പക്ഷേ ഇത്തവണ പഴയ നീനുവായിരുന്നില്ല. തല ഉയര്‍ത്തിപ്പിടിച്ച്, കെവിന്റെ അച്ഛനൊപ്പം ,ജോസഫിന്റെ മകളായിട്ടായിരുന്നു നീനുവിന്റെ യാത്ര.

വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്ബസ്സിലേക്ക് നയിച്ചതും.അവിടെ അവളെ സ്വീകരിക്കാന്‍ കൂട്ടുകാരികളെല്ലാം ഉണ്ടായിരുന്നു. കണ്ണുനീരിന്റെ നനവുള്ള സന്തോഷം അവരും പങ്കുവെച്ചു. ജോസഫിനൊപ്പം പ്രിന്‍സിപ്പലിനെ കണ്ടശേഷം അവള്‍ ക്ലാസിലേക്ക് നടന്ന് നീങ്ങി. കുറച്ച് നേരം ജോസഫ് ആ മകളുടെ പോക്ക് നോക്കി നിന്നു. സുഹൃത്തുക്കളില്‍ നിന്നു നീനു നോട്ട് കുറിച്ചു വാങ്ങി. വൈകിട്ട് മകളെ വീട്ടിലേക്ക് തിരികെക്കൊണ്ടു പോകാനും ആ പിതാവ് വന്നിരുന്നു.

ALSO READ:കാറിന് സൈഡ് കൊടുത്തില്ല; ഗണേഷ്കുമാര്‍ മര്‍ദിച്ചു ; അമ്മയെ അസഭ്യം പറഞ്ഞു (വീഡിയോ)

അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.”’ജോസഫിന്റെ ഉറച്ച വാക്കുകള്‍”.വീടു നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നറിയിച്ചത് ആശ്വാസം നല്‍കുന്നുവെന്നു ജോസഫ് പറഞ്ഞു. വീടില്ലാതെ വര്‍ഷങ്ങളായി കഴിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാനാകില്ല. വാടകവീട് സംഘടിപ്പിക്കുക എളുപ്പമല്ല. പലപ്പോഴും മാസങ്ങള്‍ അന്വേഷിച്ചാലായിരുന്നു വീടു ലഭിച്ചിരുന്നത്. 16 വര്‍ഷമായി വാടകവീട്ടിലാണു ജോസഫും കുടുംബവും താമസിക്കുന്നത്. നട്ടാശേരിയിലെ ഇപ്പോഴത്തെ വീട്ടിലെത്തിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ.

ഇന്നലെ കെവിന്റെ കുടുംബത്തിനു വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷവും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം അനുവദിച്ചത്.

ALSO READ:കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം ; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

Loading...