ഭൂമിയില്‍ ഇനിമുതല്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഭൂമിയില്‍ ഇനിമുതല്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് June 8, 2018

ദിവസം ഇരുപത്തിനാല്‍ മണിക്കൂര്‍ കിട്ടിയിട്ടും ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ബാക്കിയാണ്. ഈ പരാതി ജീവിതത്തില്‍ ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവരാണ് നാം. എന്നാല്‍, ആ പരാതിക്ക് പരിഹാരമാകുന്നു എന്നാണ് ിവരം. ഭൗമശാസ്ത്രഞ്ജരുടെ അഭിപ്രായ പ്രകാരം ദിവസത്തിന്റെ ദൈര്‍ഘ്യം കൂടാന്‍ പോവുന്നു! ഭൂമിയില്‍ ഇനിമുതല്‍ ഒരു ദിവസം 25 മണിക്കൂര്‍ ഉണ്ടാകുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്.

കൊളംബിയ സര്‍വ്വകലാശാല, വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രന്‍ പതിയെ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ 18 മണിക്കൂറേ ഒരു ദിവസം ഉണ്ടായിരുന്നുള്ളു.

ALSO READ:സിറിയയ്ക്കെതിരെ യുഎസിന്‍റെ വ്യോമാക്രമണം.തിരിച്ചടിക്കുമെന്ന് സിറിയ, ലോകമഹായുദ്ധത്തിന് സൂചന നല്‍കി റഷ്യ

ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈര്‍ഘ്യം കൂടും. ഇതാണ് ഇപ്പോള്‍ 24 മണിക്കൂര്‍ നിന്നും 25 മണിക്കൂറാകാന്‍ കാരണം. നിലവില്‍ 3,84,000 കിമി അകലെയാണ് ചന്ദ്രന്‍. എന്നാല്‍ ഓരോ വര്‍ഷവും 3.82 സെന്റി മീറ്റര്‍ ദൂരത്തിലേക്ക് ചന്ദ്രന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണത്രേ.

ALSO READ:ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു.

Loading...