ഇനിസ്വർണ്ണാഭരണങ്ങൾ പോലെ വീട്ടുവളപ്പിലെ മരവും പണയം വയ്ക്കാം.

ഇനിസ്വർണ്ണാഭരണങ്ങൾ പോലെ വീട്ടുവളപ്പിലെ മരവും പണയം വയ്ക്കാം. May 17, 2018

സ്വർണ്ണാഭരണങ്ങൾ പോലെ വീട്ടുവളപ്പിലെ മരങ്ങൾ പോലെ വായ്‌പയ്‌ക്കു പണയവസ്‌തുവാക്കാന്‍ തദ്ദേശവകുപ്പിന്റെ പദ്ധതി വരുന്നു. തേക്ക്‌, ഈട്ടി, മഹാഗണി, ആഞ്ഞിലി, പൂവരശ്‌, പ്ലാവ്‌ തുടങ്ങി കാതലുള്ള മരങ്ങള്‍ക്കാണ്‌ വായ്‌പയ്‌ക്ക്‌ ഈടാകാനുള്ള യോഗ്യത. മരത്തിന്റെ വിപണിവിലയുടെ 75 ശതമാനം വരെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി വായ്‌പ അനുവദിക്കാനാണ്‌ ആലോചന. നടപ്പുനിരക്കില്‍ പലിശ നല്‍കണം. അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ്‌ മരം ജാമ്യമായി സ്വീകരിച്ച്‌ വായ്‌പ നല്‍കുക. മരം സ്‌ഥിതിചെയ്യുന്ന ഭൂമിയുടെ പറ്റുചീട്ട്‌ നല്‍കി സഹകരണ സംഘവുമായി കരാറുണ്ടാക്കണം. തിരിച്ചടവ്‌ പൂര്‍ത്തിയാകുന്നതുവരെ ഭൂമിയില്‍ കടന്ന്‌ മരം പരിശോധിക്കാനും സംരക്ഷിക്കാനും സംഘത്തിന്‌ അവകാശമുണ്ടാകും.

ALSO READ:പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് മറ്റു പേരുകളില്‍ നോക്കു കൂലി വാങ്ങുന്നതായി വ്യാപക പരാതി.

മരത്തിനു നമ്ബറിട്ട്‌ ചുറ്റളവും ഉയരവും ഇനവും മറ്റു വിവരങ്ങളും രേഖപ്പെടുത്തി വിധം മഹസര്‍ തയാറാക്കി ഗുണഭോക്‌താവ്‌ ഒപ്പിട്ട കരാര്‍ ഉടമ്ബടിയുടെ ഭാഗമാക്കും. മരം പണയപ്പെടുത്തി വായ്‌പയെടുക്കുന്നവരുടെ ആദ്യ വര്‍ഷത്തെ പലിശയ്‌ക്കു തുല്യമായ തുക തദ്ദേശ സ്‌ഥാപനം സബ്‌സിഡിയായി നല്‍കും. വായ്‌പ തിരിച്ചടയ്‌ക്കുന്നതുവരെ മരം വെട്ടാന്‍ ഉടമയ്‌ക്ക്‌ അവകാശമുണ്ടാകില്ല.

ALSO READ:സ്കൂളുകളിൽ ഇനി ഹെഡ്മാസ്റ്റർ ഉണ്ടാവില്ല ; ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയൻ

മരങ്ങളുടെയും ഉടമസ്‌ഥരുടെയും വിവരങ്ങള്‍ തദ്ദേശ സ്‌ഥാപനത്തിലെ ജൈവവൈവിധ്യ രജിസ്‌റ്ററില്‍ ചേര്‍ക്കുകയും പിന്നീട്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സംസ്‌ഥാനത്താകെയുള്ള 1647 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ രണ്ടരക്കോടിയോളം അംഗങ്ങള്‍ക്ക്‌ പദ്ധതി പ്രയോജനപ്പെടുത്താം. പദ്ധതിയുടെ വിശദാംശങ്ങള്‍ സഹകരണ സംഘങ്ങള്‍ക്കു ലഭ്യമായിട്ടില്ല.

ALSO READ:യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി.

Loading...