ഡാന സ്‌കാട്ടന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളുകള്‍ ഒത്തിരിയായി; പിറന്ന പൊന്നോമനയെ ഇനി എത്ര നാള്‍ താലോലിക്കാന്‍ ആകും?

ഡാന സ്‌കാട്ടന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളുകള്‍ ഒത്തിരിയായി;  പിറന്ന പൊന്നോമനയെ ഇനി എത്ര നാള്‍ താലോലിക്കാന്‍ ആകും? January 12, 2018

പെന്‍സില്‍വാനിയയിലെ പതിനേഴുകാരിയായ ഡാന സ്‌കാട്ടന്‍ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളുകള്‍ ഒത്തിരിയായി. അടുത്തിടെ പിറന്ന പൊന്നോമനയെ ഇനി എത്ര നാള്‍ താലോലിക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് ഡാന. മൂന്ന് മുതല്‍ ഒമ്പത് മാസം വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഈ കുഞ്ഞിന് ആയുസ് പറഞ്ഞിരിക്കുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ നിറപുഞ്ചിരി കണ്‍നിറയെ കണ്ട് മരണത്തെ കാത്ത് കിടക്കുകയാണ് പിഞ്ചോമന.

ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഡാനയ്ക്ക് ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തെ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടത്. ഒടുവില്‍ ജനുവരി നാലിന് ഡാന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ രോഗം ബാധിച്ചവരില്‍ 90 ശതമാനവും രക്ഷപ്പെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാണ്. രോഗം ബാധിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിച്ചുപോവുന്നതാണ് പതിവ്. ആഴ്ചയില്‍ അഞ്ചു പ്രാവശ്യമാണ് ഡാനയെ ട്രീറ്റ്്‌മെന്റിനു വിധേയയാക്കുന്നത്. ഇന്ന് ഡാന ഹോസ്പിറ്റലില്‍ വച്ച് അവളുടെ 18ാം ജന്മദിനം ആഘോഷിക്കാന്‍ പോവുകയാണ്.

അധികം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പ്രവചിച്ചതോടെ ട്രീറ്റ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് കുട്ടിക്ക് ജന്മമേകാനായിരുന്നു ഡാന പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്യൂമര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഡാനയെ കീഴ്‌പ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്ന് ചികിത്സ നേരത്തെ ആരംഭിക്കാന്‍ ഡാന നിര്‍ബന്ധിതയായത്. ജനുവരി നാലിന് പിറന്ന കുട്ടിക്ക് ആരീസ് മാരി എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ നിയോനാറ്റാല്‍ ഇന്റന്‍സീവ് യൂണിറ്റിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. നല്ലൊരു കുഞ്ഞ് തനിക്ക് പിറന്നിരിക്കുന്നതിനാല്‍ താന്‍ ട്യൂമറിനെതിരായ യുദ്ധത്തില്‍ വിജയിച്ചുവെന്നാണ് ഡാന പ്രതികരിച്ചിരിക്കുന്നത്.

ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളായി ശ്വാസ തടസം, ഉറക്കത്തിനും ഭക്ഷണം വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ ഡാന പ്രകടിപ്പിച്ചിരുന്നു. റേഡിയേഷന്‍ തുടങ്ങിയതിന് ശേഷം ഇവ വഷളാകാതെ തടയാന്‍ സാധിച്ചിരുന്നു. 13 വര്‍ഷം നൃത്തം പ്രാക്ടീസ് ചെയ്ത ഡാന സോക്കര്‍ കളിയിലും ബാസ്‌കറ്റ് ബോളിലുംതന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.

Loading...