ദുബായിലെ കടകളില്‍ വൻ ഡിസ്‌കൗണ്ടിൽ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം

ദുബായിലെ കടകളില്‍ വൻ ഡിസ്‌കൗണ്ടിൽ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം January 12, 2018

ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാൻ അവസരം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിനോടു അനുബന്ധിച്ച് നടത്തുന്ന മെഗാ സെയിലിന്റെ ഭാഗമായാണിത്. രാവിലെ 10 മുതല്‍ 12 മണി വരെ ഓഫർ ലഭ്യമാകും. അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്ന വരെ ഓഫര്‍ അനുസരിച്ചുള്ള വില്‍പ്പന നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

ജനുവരി 27 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്‍. ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്ലിനോട് അനുബന്ധിച്ച് മിക്ക ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളും വന്‍ വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്ര വ്യാപാര രംഗത്തെ പ്രശസ്ത ബ്രാന്‍ഡുകളായ വെര്‍സ്‌കേസ് ജീന്‍സ്, ഡോക്‌സെ ആന്‍ഡ് ഗബ്ബാന, എസ്‌കാഡ, റോബര്‍ട്ടോ കാവാലി, ലവ് മോഷ്‌നോ, അര്‍മാനി ജീന്‍സ്, റോയ് റോബ്‌സണ്‍, ഡികെഎന്‍വൈ എന്നിവയ്ക്ക് വൻ വിലക്കുറവാണുള്ളത്.

Loading...