ചെന്നൈയുടെ കപ്പിത്താനായി എത്തുന്നത് ധോണി

ചെന്നൈയുടെ കപ്പിത്താനായി എത്തുന്നത് ധോണി January 12, 2018

ചെന്നൈയുടെ കപ്പിത്താനായി ധോണി തന്നെയാണ് എത്തുന്നതെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായി ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന എത്തുമെന്നും സൂചനയുണ്ട്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം അവസാനം നടക്കുന്ന താരലേലത്തില്‍ മികച്ച ഇന്ത്യന്‍ കളിക്കാരെ സ്വന്തമാക്കാനാകും ചെന്നൈ ശ്രമിക്കുകയെന്നും റെയ്‌ന അറിയിച്ചു. ധോണി, റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ ചെന്നൈ ടീം നിലനിര്‍ത്തിയിരുന്നു.

Loading...