പഴയ രൂപം മാറ്റി ഇങ്ങനെ സുന്ദരിയാകാന്‍ ഈ യുവതി ചെലവഴിച്ച തുക കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും

പഴയ രൂപം മാറ്റി ഇങ്ങനെ സുന്ദരിയാകാന്‍ ഈ യുവതി ചെലവഴിച്ച തുക കേട്ടാല്‍ നിങ്ങള്‍ ഒന്ന് ഞെട്ടും January 11, 2018

സ്റ്റാഫോര്‍ഡ്‌ഷെയര്‍ : സുന്ദരിയാകാന്‍ യുവതി ചെലവഴിച്ചത് 16 കോടി രൂപ. അതിനായി വിധേയയായത് 200 ഓളം ശസ്ത്രക്രിയകള്‍ക്ക്. ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ്‌ഷെയര്‍ സ്വദേശിനി ഡാല്‍ഗുഡിസ് ആണ് സൗന്ദര്യ വര്‍ധനവിനായി ഇത്രമേല്‍ വലിയ സാഹസം കാട്ടിയത്.

28 കാരിയായ ഡാല്‍ഗുഡിസ് പോള്‍ ഡാന്‍സറാണ്. തന്റെ 17 ാം വയസ്സുമുതല്‍ സൗന്ദര്യ വര്‍ധനയ്ക്കായുള്ള ശസ്ത്രക്രിയകളില്‍ ഏര്‍പ്പെട്ടുവരികയാണ് ഈ യുവതി. കുട്ടിക്കാലത്ത് ഒരിക്കല്‍ ഡാല്‍ഗുഡിസിനെ അച്ഛന്‍ വിരൂപയെന്ന് കളിയാക്കി.

ഇതോടെയാണ് സുന്ദരിയായി മാറണമെന്ന ചിന്ത അവളില്‍ കലശലാകുന്നത്. തുടര്‍ന്ന് അതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങി. കോസ്മറ്റിക് സര്‍ജറികളിലൂടെ അത് സാധ്യമാകുമെന്ന് മനസ്സിലാക്കിയ അവള്‍ അതിനായി തയ്യാറെടുത്തു.

കവിളിനും ചുണ്ടിനും താടിയെല്ലിനും മാറിടത്തിനുമടക്കം സാധ്യമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും അവള്‍ വിധേയയായി. ബാര്‍ബി ഡോളിന് സമാനമായി മാറുകയായിരുന്നു അവളുടെ ലക്ഷ്യം.

പോള്‍ ഡാന്‍സിംഗിലൂടെ നേടുന്ന പണമാണ് അവള്‍ ശസ്ത്രക്രിയയ്ക്കായി ചെലവഴിക്കുന്നത്. പത്താം വയസ്സില്‍ അവളുടെ അച്ഛനമ്മമാര്‍ പിരിഞ്ഞിരുന്നു. അമ്മയോടൊപ്പമായിരുന്നു പതിനേഴാം വയസ്സുവരെ.

എന്നാല്‍ വീട്ടില്‍ നിന്ന് അമ്മ പുറത്താക്കിയതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രയത്‌നമാരംഭിച്ചു.അങ്ങിനെയാണ് പോള്‍ ഡാന്‍സിംഗില്‍ ഏര്‍പ്പെടുന്നത്. അത്തരത്തില്‍ ഡാല്‍ഗുഡിസ് തന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.

 

 

 

 

 

Loading...