ഡിസംബര്‍ 19… ദിലീപിന് നിര്‍ണായക ദിനം, നേരിട്ട് ഹാജരാവണം!! സമന്‍സ് അയച്ചു .

ഡിസംബര്‍ 19… ദിലീപിന് നിര്‍ണായക ദിനം, നേരിട്ട് ഹാജരാവണം!! സമന്‍സ് അയച്ചു . December 7, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം അങ്കമാലി കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെ അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കേസിലെ വിചാരണയാണ് ഇനി നടക്കാനിരിക്കുന്നത്. കേസിന്റെ വിചാരണ എന്നാണ് ആരംഭിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാത്രമല്ല വിചാരണയ്ക്കായി പ്രത്യേക കോടതിയുണ്‍ാവുമോയെന്ന കാര്യവും കാത്തിരുന്നു തന്നെ കാണണം.

ഇത്രയും നാള്‍ അഭ്യൂഹങ്ങളും വാദപ്രതിവാദങ്ങളും പൊടിപൊടിച്ചപ്പോള്‍ ഇനി കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല. ഇനി തെളിവുകളാവും കേസിന്റെ വിധി നിര്‍ണയിക്കുക. ഡിസംബര്‍ 22നാണ് കേസിന്റെ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.

ദിലീപിന് സമന്‍സ് അയച്ചു.

കേസിന്റെ വിചാരണ നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ടു ദിലീപ് സമന്‍സ് അയച്ചിരിക്കുകയാണ്. ഡിസംബര്‍ 19ന് നേരിട്ടു ഹാജരാവണമെന്നാണ് സമന്‍സ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാനാണ് ദിലീപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കു നല്‍കുമെന്നാണ് വിവരം.

നവംബര്‍ 22നാണ് കേസിലെ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെങ്കിലും കോടതി ഫയലില്‍ സ്വീകരിച്ചത് ഡിസംബര്‍ അഞ്ചിനായിരുന്നു. കുറ്റപത്രം സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കോടതി ഇതു ഫയലില്‍ സ്വീകരിച്ചത്. കുറ്റപത്രത്തില്‍ പിഴവുകളുണ്ടെങ്കില്‍ ഇതു തള്ളാനുള്ള അധികാരം കോടതിക്കുണ്ട്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചതിന്റെ അടുത്ത ഘട്ടമായാണ് ദിലീപിനോട് നേരിട്ടു കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്.


ദിലീപ് കേസിലെ എട്ടാം പ്രതിയാണെങ്കിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരേയുള്ള വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. കനത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് ഇത്. നേരത്തേ ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കുന്നതിനെ കുറിച്ച് അന്വേഷണസംഘം ആലോചിച്ചിരുന്നു. എന്നാല്‍ താരത്തെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് ദുര്‍ബലമായിപ്പോവുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു

സിനിമാ മേഖയില്‍ നിന്നുള്ളവരടക്കം 300ല്‍ അധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സിനിമാ മേഖലയില്‍ നിന്നു മാത്രം 50ല്‍ കൂടുതല്‍ സാക്ഷികളുണ്ട്. 450ല്‍ കൂടുതല്‍ തെളിവുകളും പോലീസ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1542 പേജുകളടങ്ങിയതാണ് കുറ്റപത്രം. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കേസിലെ പ്രധാന സാക്ഷിയാണ്. കേസിലെ 12ാം സാക്ഷിയായാണ് മഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ദിലീപിനെതിരേ മഞ്ജുവിന്റെ മൊഴി എന്തായിരിക്കുമെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണം പകയാണെന്നാണ് കുറ്റപത്രത്തിലുള്ളത്. മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം തകരാന്‍ കാരണം ഈ നടിയാണെന്ന് ദിലീപ് വിശ്വസിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. നടിയെ ആക്രമിച്ചു അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നര കോടി രൂപയാണ് ദിലീപ് സുനിക്ക് ഓഫര്‍ ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്.

കുറ്റപത്രം പോലീസ് സമര്‍പ്പിച്ച ശേഷം ഹര്‍ജിയുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രത്തിലെ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോവുന്നതിനു മുമ്പാണ് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്, തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് മല്‍കാന്‍ കോടതി പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.

ദിലീപിന്റെ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനൊരുങ്ങുകയാണ് പോലീസ്. കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നായിരിക്കാമെന്നാണ് പോലീസ് കോടതിയെ അറിയിക്കുക. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫോട്ടോസ്റ്റാറ്റ് കടയില്‍ നന്നു കുറ്റപത്രം ചോര്‍ത്തിയതെന്നും പോലീസ് കോടതിയില്‍ വിശദീകരണം നല്‍കും. ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അങ്കമാലി കോടതി ചൊവ്വാഴ്ച ഫയലില്‍ സ്വീകരിക്കുമെന്നാണ് വിവരം.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ശേഷം ദിലീപ് വിദേശയാത്ര പോയിരുന്നു. കര്‍ശനവ്യവസ്ഥകളോടെയായിരുന്നു ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോലീസ് കേസിലെ അനുബന്ധ കുറ്റപത്രം നല്‍കിയ ശേഷം ദിലീപ് ദുബായില്‍ പോയിവരികയും ചെയ്തു. ദേ പുട്ട് റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി ദിലീപിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം ദുബായിലേക്ക് പറന്ന ദിലീപ് ദിവസങ്ങള്‍ക്കു മുമ്പാണ് തിരിച്ചെത്തിയത്.

ദ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപ് ദുബായിലേക്ക് പോയപ്പോള്‍ പോലീസും താരത്തെ രഹസ്യമായി പിന്തുടര്‍ന്നു നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിന്റെ ഓരോ നീക്കങ്ങളും പോലീസ് നിരീക്ഷിച്ചതായും വിവരം പുറത്തുവന്നിരുന്നു. കാരണം ദിലീപിന്റെ വിദേശ സന്ദര്‍ശനം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്. മാത്രമല്ല കേസിലെ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതും പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Loading...