വളർത്തു പന്നിയുടെ വയറ്റിൽ നാലു കോടി രൂപ വരുന്ന അപൂർവ്വ നിധി !ലോട്ടിറിയടിച്ച് കർഷകൻ.

വളർത്തു പന്നിയുടെ വയറ്റിൽ നാലു കോടി രൂപ വരുന്ന അപൂർവ്വ നിധി !ലോട്ടിറിയടിച്ച് കർഷകൻ. December 6, 2017

തന്റെ വളര്‍ത്തു പന്നിയുടെ വയറ്റില്‍നിന്ന് നാലു കോടിയോളം രൂപവരുന്ന അപൂര്‍വ്വ നിധി ലഭിച്ചതിന്റെ ആഹാളാദത്തിലാണ് ചൈനയിലെ റിസാവോയ്ക്കു സമീപം ജു കൗണ്ടിയിലെ പന്നി കര്‍ഷകനായ ബോ ചുന്‍ലൗവ്. മാംസം വില്‍ക്കുന്നതിനായി പന്നിയെ കൊന്ന് ഇറച്ചിയാക്കുന്നതിനിടയിലാണ് അതിന്റെ വയറ്റില്‍ ഖരരൂപത്തിലുള്ള ഒരു വസ്തു ബോ ചുന്‍ലൗ കണ്ടത്. ആദ്യം അത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും അദ്ദേഹം അതെടുത്തു സൂക്ഷിച്ചുവെച്ചു. പിന്നീട് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ഷാങ്ഹായിലെത്തി വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് അദ്ദഹം ഞെട്ടിപ്പോയത്. സംഗതി ഒരു അമൂല്യ വസ്തുവായിരുന്നു- ഗോരോചനം. ചൈനീസ് പരമ്ബരാഗത വൈദ്യന്‍മാര്‍ ‘പിഗ് ട്രഷര്‍’ എന്ന് വിളിക്കുന്ന ഈ വസ്തു പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശരീരത്തിനുള്ളിലാണ് അപൂര്‍വ്വമായി കാണാറുള്ളത്. എട്ടു വയസ്സു പ്രായമുള്ള പന്നിയുടെ പിത്താശയത്തില്‍നിന്നാണ് ഇത് ചുന്‍ലൗവിന് ലഭിച്ചത്. നാല് ഇഞ്ച് നീളവും 2.5 ഇഞ്ച് ഘനവുമുള്ളതാണ് ഈ വസ്തു. ചില മൃഗങ്ങളുടെ ചില സവിശേഷ ശാരീരിക പ്രത്യേകതകള്‍ മൂലമാണ് ഇത് രൂപപ്പെടുന്നത്.
മനുഷ്യ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള അത്യുത്തമമായ ഔഷധമായാണ് ചൈനീസ് പരമ്ബരാഗത വൈദ്യത്തില്‍ ഗോരോചനം പരിഗണിക്കപ്പെടുന്നത്. പന്നിയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ഗോരോചനത്തിന് കൂടിയ ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. അതിനാലാണ് ചുന്‍ലൗവിന് ലഭിച്ച ഗോരോചനത്തിന് 4,50,000 പൗണ്ട് (3.89 കോടി രൂപ) വിലമതിക്കുന്നത്. വിഷം, പനി, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കെതിരെ ഔഷധമായി ഇന്ത്യയിലും ഗോരോചനം ഉപയോഗിക്കാറുണ്ട്.

Loading...
pig