അയോദ്ധ്യയിൽ ശ്രീരാമ വിഗ്രഹത്തിന് വസ്ത്രം തുന്നുന്നത് സാദിക്അലി,വെളിച്ചം നൽകുന്നത് മെഹബൂബ്.സുരക്ഷയൊരുക്കന്നത് അബ്ദുൽവാഹിദ്.

അയോദ്ധ്യയിൽ ശ്രീരാമ വിഗ്രഹത്തിന് വസ്ത്രം തുന്നുന്നത് സാദിക്അലി,വെളിച്ചം നൽകുന്നത് മെഹബൂബ്.സുരക്ഷയൊരുക്കന്നത് അബ്ദുൽവാഹിദ്. December 6, 2017

ദേശീയ തലത്തിൽ അയോധ്യ വിഷയത്തില്‍ ചര്‍ച്ച മുറുകി കൊണ്ടിരിക്കുമ്പോൾ കാതിന് കുളിർമ നൽകുന്ന ഒരു വാർത്തയാണ് തർക്കഭൂമിയിൽ സ്ഥിതി ചെയ്യുന്ന രാമക്ഷേത്രത്തിൽ നിന്നും വരുന്നത്. വിശ്വാസം മതങ്ങളുടെയും വർഗ്ഗങ്ങളുടേയും വേലികെട്ടിന് അപ്പുറമാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന അയോദ്ധ്യയിലെ സാദിക് അലി, മെഹബബബ്, അബ്ദുൽ വാഹിദ് എന്നീ മുന്ന് മുസ്ളീം സഹോദരങ്ങളുടെ കാര്യമാണിത്. അയോധ്യയിലെ കുഞ്ഞു ശ്രീരമാന് വസ്ത്രങ്ങള്‍ തുന്നി കൊടുന്നത് സാദിഖ് അലിയാണ്.

അതിപ്രധാനമായ രാം ലല്ല വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും പരിസരങ്ങളിലും വെളിച്ചം എത്തിക്കുന്ന ചുമതല മെഹബൂബിനാണ് . രാമഭൂമിയുടെ ചുറ്റിലും സ്ഥാപിച്ചിട്ടുള്ള സുരക്ഷ സംവിധാനത്തിൽ പ്രശ്നം വരുമ്ബോൾ പരിഹരിയ്ക്കാൻ ഓടിയെത്തുന്നത് അബ്ദുല്‍ വാഹിദാണ്. വർഷങ്ങളായി രാമന്റെ സംരക്ഷണ ചുമതല നിർവഹിയ്ക്കുന്നത് ഈ മൂന്ന് അഹിന്ദുക്കൾ കൂടിയാണ്. പതിറ്റാണ്ടുകളായി ഇവർ മുടങ്ങാതെ തങ്ങഴുടെ ക‌ത്യം നിർവഹിച്ചു വരുന്നു. ഭഗവാനു വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നതിൽ താന്‍ ഏറെ സന്തോഷവനാണെന്നും സാദിഖ് അലി പറയുന്നു. രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്ബോഴാണ് ഭഗവാന് വസ്ത്രങ്ങള്‍ തുന്നനുള്ള അവസരം ലഭിക്കുന്നത്. ദൈവം ഒന്നേയുള്ളുവെന്നും അത് എല്ലാവരുടേയും കൂടിയാണെന്നും അലി പറഞ്ഞു. രാമഭൂമിയില്‍ മഴയോ കാറ്റോ മൂലം സുരക്ഷ സംവിധാനത്തില്‍ പ്രശ്നം വരുമ്ബോൾ ഏണിയും പ്ലാസ്മ കട്ടറും ഗ്യാസ് റോഡുമായി ഓടിയെത്തുന്നത് അബ്ദുല്‍ വാഹിദ് എന്ന മുസ്ലീം യുവാവാണ്. ഏതു പാതിരാത്രി ആയാലും അബ്ദുല്‍ വാഹിദ് ഓടിയെത്തും. വളരെ തുച്ഛമായ രൂപ പ്രതിഫലമായി വാങ്ങിയാണ് ഇയാള്‍ രാമക്ഷേത്രത്തിലെ പണി കള്‍ ചെയ്യുന്നത്. രാംക്ഷേത്രത്തിലെ സുരക്ഷ ജോലികളുടെ പ്രധാന്യം മനസിലാക്കി വളരെ കൃത്യമായാണ് ഈ മുസ്ലീം സഹോദരന്‍ തന്റെ ജോലികള്‍ സന്തോഷം പൂര്‍വം ചെയ്യന്നു. ഹിന്ദുക്കളും തന്റെ സഹോദരി സഹോദരന്മാരാണ്. രാമക്ഷേത്രത്തിലെ ജോലി ചെയ്യുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അബ്ദുള്‍ വാഹിദ് വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ രാംലല്ല വിഗ്രഹം, സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് വെളിച്ചം എത്തിക്കുന്ന ചുമതലയാണ് മെഹബൂബിന്. 1994 ല്‍ പിതാവിനോടൊപ്പം ജോലി ആരംഭിച്ച ഇദ്ദേഹം ഇപ്പോഴും തന്റെ ജോലി വളരെ കൃത്യമായി ചെയ്യുന്നുണ്ട്. വെളിച്ചം നല്‍കുന്ന ചുമതല കൂടാതെ കമ്മ്യൂണിറ്റി അടുക്കളയിലേയ്ക്ക് അവശ്യമായ ജലം സീതാകുണ്ഡല്‍ നിന്നും എത്തിച്ചുകൊടുക്കുന്നതും മെഹബൂബാണ്.

Loading...