അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്; വെളിപ്പെടുത്തലുമായി വിനയ് കത്യാര്‍

അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്; വെളിപ്പെടുത്തലുമായി വിനയ് കത്യാര്‍ October 19, 2017

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ വിനയ് കത്യാര്‍. തേജോമഹലെന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.
തേജോമഹല്‍ എന്ന ശിവക്ഷേത്രം താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ തകര്‍ക്കുകയായിരുന്നെന്നും കത്യാര്‍ പറഞ്ഞു. ദേശീയ മാധ്യമമായ സിഎന്‍എന്‍- ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് വിനയ് കത്യാര്‍ ഈ കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനമാണെന്ന പ്രസ്താവനയുമായി സംഗീത് സോം രംഗത്തെത്തിയത്. അതേസമയം നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.

Loading...