ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലെത്തിയേക്കും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലെത്തിയേക്കും October 13, 2017

മാഡ്രിഡ്: ആധുനിക ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യയാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിടുന്നതായി സൂചന. ക്ലബ് അധികൃതര്‍ ലോകഫുട്‌ബോളറെ വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങളായ സ്‌പോര്‍ടസ് കീഡ, ഗോള്‍ തുടങ്ങിയവരെല്ലാം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ലോകഫുട്‌ബോളിലെ മിന്നും താരമായി ക്രിസ്്റ്റിയെ മാറ്റിത്തീര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് താരം മടങ്ങുമെന്നാണ് സൂചന.

സീസണില്‍ തിളങ്ങാനാകുന്നില്ല

കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന സി ആര്‍ 7 ന്റെ മികവിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാലിഗ കിരീടവും സാന്റിയോഗോ ബര്‍ണബ്യുവിലെത്തിയത്. നടപ്പ് സീസണില്‍ മികവിന്റെ പാരമ്യത്തിലെത്താനാകാത്തതും പ്രതിഫലത്തുക വര്‍ദ്ധിപ്പിക്കണമെന്നുള്ള ആവശ്യവുമാണ് റയല്‍ അധികൃതരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

268 മത്സരങ്ങളില്‍ റയല്‍ കുപ്പായത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റി 285 തവണയാണ് വലകുലുക്കിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 196 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളും റോണോയുടെ അക്കൗണ്ടിലുണ്ട്.

 

Loading...