കൊടുങ്കാറ്റ് വരുമ്പോൾ സമുദ്രജീവികൾ എന്ത് ചെയ്യും ?

കൊടുങ്കാറ്റ് വരുമ്പോൾ സമുദ്രജീവികൾ എന്ത് ചെയ്യും ? September 27, 2017

ടെക്സസിലും ഫ്ലോറിഡയിലും കനത്തനാശം വിതച്ച ചുഴലിക്കൊടുങ്കാറ്റുകളായ ഹാർവിയും ഇർമയും ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ സമുദ്രത്തിനുള്ളിൽ നടന്ന കാര്യങ്ങൾ ഏറെ അതിശയിപ്പിക്കുന്നതാണ്.


കൊടുങ്കാറ്റുകളെത്തുമ്പോൾ അതിനോടുള്ള സ്രാവുകളുടെയും മറ്റ് സമുദ്രജീവികളുടെയും പ്രതികരണമാണ് നമ്മെ വിസ്മയിപ്പിക്കുന്നത്. ചുഴലികൊടൂങ്കാറ്റുകളുടെ വരവ് മുൻകൂട്ടിയറിയാൻ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത.

സ്രാവുകളുടെ ശരീരത്തിലുള്ള ലാറ്ററൽ ലൈൻസ് എന്ന അവയവമാണ് ഇതിനു സഹായിക്കുന്നത്. കൊടുങ്കാറ്റുകൾക്ക് മുന്നോടിയായി സമുദ്രജലത്തിൽ വരുന്ന മർദ്ദവ്യത്യാസങ്ങൾ തിരിച്ചറിയുന്നതുവഴിയാണ് ഇതു സാധ്യമാവുന്നത്.അപകടം തിരിച്ചറിയുന്ന സ്രാവുകൾ കൂട്ടത്തോടെ ആഴക്കടലിലേയ്ക്ക് പോകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

Loading...