എന്റെ ശരീരത്തില്‍ തൊടാന്‍ അയാള്‍ മടിച്ചു…! വെളിപ്പെടുത്തലുമായി നടി അമല പോള്‍

എന്റെ ശരീരത്തില്‍ തൊടാന്‍ അയാള്‍ മടിച്ചു…! വെളിപ്പെടുത്തലുമായി നടി അമല പോള്‍ September 6, 2017

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അമല പോള്‍ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ താരപദവികൊണ്ട് (അഭിനയം കൊണ്ടല്ല) സൂപ്പര്‍താരമല്ലാത്ത ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ.നടന്‍ ബോബി സിംഹയ്ക്ക് ഒപ്പം അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് അമല. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചുവെന്ന് അമല. ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ധാരാളം രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ബോബി അറച്ചിരുന്നുവെന്ന് അമല വെളിപ്പെടുത്തി. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍. തിരുട്ടുപയലേയിലേത് തന്റെ കരിയറിലെ മികച്ച ചിത്രമാണെന്ന് അമല പറഞ്ഞു. തിരുട്ടുപയലേ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല പറഞ്ഞു.

Loading...