പൊലീസിനെ വെട്ടിലാക്കി ദിലീപ്; ‘ പൊലീസ് എന്തുകൊണ്ട് നുണ പരിശോധന നടത്തുന്നില്ല’ ??

പൊലീസിനെ വെട്ടിലാക്കി ദിലീപ്; ‘ പൊലീസ് എന്തുകൊണ്ട് നുണ പരിശോധന നടത്തുന്നില്ല’ ?? September 2, 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസം ഇല്ലെന്നും മറ്റൊരു ടീമോ അല്ലെങ്കില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്കെതിരെ ഗുരുതരമായ ആരോപണം ആണ് ദിലീപും കുടുംബവും ഉന്നയിക്കുന്നത്. എന്തുകൊണ്ട് പ്രതികളെ നുണപരിശോധനക്ക് തയ്യാറാക്കാന്‍ അന്വേഷണ സംഘം തയ്യാറാവാത്തത് എന്ന ചോദ്യം ശക്തിയായി ഉയര്‍ത്താനും ‘താന്‍ നുണ പരിശോധനക്ക് തയ്യാറാണെന്നും ഉള്ള നിലപാട് ദിലീപ് കോടതിയില്‍ വരും ദിവസങ്ങളില്‍ സ്വീകരിച്ചേക്കുമെന്നും സൂചനകളുണ്ട്.

സാധാരണ ഗതിയില്‍ ‘അനിവാര്യമായ’ ഘട്ടത്തില്‍ നുണപരിശോധന നടത്താന്‍ നടപടി സ്വീകരിക്കാറുള്ളത് അന്വേഷണ സംഘമാണ്. എന്നാല്‍ ഇത്രയും വിവാദം സൃഷ്ടിച്ച കേസായിട്ടും ഇതുവരെ ഇവിടെ അന്വേഷണ സംഘം അതിന് തയ്യാറായിട്ടില്ല എന്നതും അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണമായി മാറും. ഇതാണ് പോലീസിനെ വെട്ടിലാക്കുന്നത്

പുതിയ പശ്ചാത്തലത്തില്‍ ദിലീപും കാവ്യ മാധവനും സ്വയം നുണപരിശോധനക്ക് തയ്യാറാണെന്ന് പറഞ്ഞാല്‍ അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.അങ്ങനെ വന്നാല്‍ പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കാനും പോലീസ് നിര്‍ബന്ധിതമാവും നുണപരിശോധനയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായി പള്‍സര്‍ സുനി പറയുക ആണെങ്കില്‍ ഇതുവരെ നടത്തിയ അന്വേഷണം തന്നെ ചോദ്യം ചെയ്യപ്പെടാനും സാധ്യത ഉണ്ട്.

Loading...