പോലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം

പോലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം September 2, 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാന്തചൗക്കില്‍ പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന്‍ ലാല്‍ ആണ് മരിച്ചത്. ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബെമനയില്‍നിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന ബസിനു നേരെ ശ്രീനഗര്‍ ഹൈവെയില്‍ രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ പോലീസുകാരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദികള്‍ക്കു നേരെ പോലീസ് പ്രത്യാക്രമണം നടത്തിവരുന്നതായി പോലീസ് വക്താവ് പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Loading...