ആദ്യം തീരുമാനമുണ്ടാക്ക്, എന്നിട്ട് എന്നെ വിളിച്ചാല്‍ മതി’ കാണികള്‍ക്ക് ധോണിയുടെ മാസ്സ് മറുപടി

ആദ്യം തീരുമാനമുണ്ടാക്ക്, എന്നിട്ട് എന്നെ വിളിച്ചാല്‍ മതി’ കാണികള്‍ക്ക് ധോണിയുടെ മാസ്സ് മറുപടി August 31, 2017

കാന്‍ഡി: രാഹുൽ ദ്രാവിഡിന്റെയും മറ്റും ടെസ്റ്റ് ബാറ്റിങ് കണ്ട് ഗ്യാലറിയിലിരുന്ന് ഉറങ്ങിയവർ യഥേഷ്ടം ഉണ്ടാവും. എന്നാൽ, കളിക്കളത്തിൽ ആരെങ്കിലുമൊരാൾ ഉറങ്ങുന്നതിന്റെ ചിത്രം ക്രിക്കറ്റിൽ എന്നല്ല, ലോക കായിക ചരിത്രത്തിൽ തന്നെ വേറെ ഉണ്ടാവില്ല. ഞായറാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന്റെ വാർത്തകളിൽ നിറയുന്നത് ഇന്ത്യയുടെ പരമ്പര വിജയമല്ല, വിജയത്തിന്റെ വക്കിൽ, ഗ്യാലറിയിൽ കാണികൾ അക്രമാസക്തരായപ്പോൾ ഗ്രൗണ്ടിൽ ഒന്നുമറിയാത്ത മട്ടിൽ കിടന്നുറങ്ങുന്ന ധോണിയുടെ ചിത്രമാണ്. ക്യാപ്റ്റൻ കൂൾ എന്ന് ധോണി പിന്നെയും പിന്നെയും വിശേഷിപ്പിക്കപ്പെടുന്നതിന്റെ കാരണം ഈയൊരൊറ്റ ചിത്രം വിളിച്ചുപറയും.
sleeping
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു ധോണിയുടെ ഉറക്കം. ടെസ്റ്റ് പരമ്പര നഷ്ടമായ ശ്രീലങ്ക ഏകദിന പരമ്പരയും ഇന്ത്യക്ക് മുന്നില്‍ അടിയറവെക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ശ്രീലങ്കന്‍ കാണികള്‍ കളി തടസ്സപ്പെടുത്തി. ഇന്ത്യയ്ക്ക് ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കാണികളുടെ അതിരുവിട്ട രോഷപ്രകടനം.
കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിയുകയും ബൗണ്ടറി ലൈനിനരികിലെത്തി ആക്രോശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം മത്സരം തടസ്സമായി. ഈ സമയം ഏറ്റവും നന്നായി ഉപയോഗിച്ചത് ധോണിയാണ്. മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങി ധോണി എതിര്‍ ടീമിനെയും കാണികളെയും ഒരുപോലെ അദ്ഭുതപ്പെടുത്തി.

Loading...