ലോകത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വിനാശകാരിയായ അണുബോംബ് അമേരിക്ക പരീക്ഷിച്ചു

ലോകത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വിനാശകാരിയായ അണുബോംബ് അമേരിക്ക പരീക്ഷിച്ചു August 30, 2017

നെവാദ : ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വിനാശകാരിയെന്ന് കരുതുന്ന അണുബോംബ് അമേരിക്ക പരീക്ഷിച്ചു. ബി61-12 എന്നുപേരിട്ട ബോംബാണ് പരീക്ഷിച്ചത്.

യു.എസിന്റെ നെല്ലിസ് എയര്‍ ഫോഴ്‌സ് ബേസില്‍നിനും പറന്നുയര്‍ന്ന എഫ്-15ഇ യുദ്ധവിമാനമാണ് നെവാദ മരുഭൂമിയില്‍ ബോംബിട്ട് പരീക്ഷണം നടത്തിയത്. ആഗസ്റ്റ് എട്ടിനായിരുന്നു ബി61-12 ഗ്രാവിറ്റി ബോംബ് നെവാദയിലെ ടോണോപാ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷിച്ചതെന്ന് യു.എസ് അറിയിപ്പില്‍ പറയുന്നു.


യഥാര്‍ത്ഥ ബോംബിന്റെ ഒരു ചെറുമാതൃക മാത്രമായിരുന്ന ബോംബ് നെവാദയിലെ വരണ്ടുണങ്ങിയ ഒരു തടാകത്തിലാണ് പതിച്ചത്. ഈ ടെസ്റ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇനി മാസങ്ങളോളം പഠനത്തിന് വിധേയമാക്കും.

bomb

ഇത് വിജയകരമാണെന്നുകണ്ടാല്‍ അമേരിക്കയില്‍ നിലവിലുള്ള എല്ലാ ആണവബോംബുകള്‍ക്കും പകരം ഇതായിരിക്കും ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 2020 മുതലായിരിക്കും ഈ ബോംബുകള്‍ സൈനികാവശ്യങ്ങള്‍ക്കായ് നിര്‍മ്മിച്ചുതുടങ്ങുക.

Loading...