കൊലപാതക ശ്രമം; ആൾ ദൈവം മാതാ അമൃതാനന്ദമയിക്കെതിരെ ഗുരുതര മൊഴിയുമായി വീട്ടമ്മ

കൊലപാതക ശ്രമം; ആൾ ദൈവം മാതാ അമൃതാനന്ദമയിക്കെതിരെ ഗുരുതര മൊഴിയുമായി വീട്ടമ്മ

കൊലപാതക ശ്രമം; ആൾ ദൈവം മാതാ അമൃതാനന്ദമയിക്കെതിരെ ഗുരുതര മൊഴിയുമായി വീട്ടമ്മ

August 30, 2017

വൈക്കം: മതം മാറി വിവാഹിതയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആൾ ദൈവം അമൃതാനന്ദമയിക്കെതിരെ മൊഴി. വൈക്കത്തെ പ്രമുഖ റിസോർട്ടായ കളത്തിൽ റിസോർട്ട് ജിഎം അഭിജിത്തിന്‍റെ ഭാര്യയാണ് മാതാ അമൃതാനന്ദമയിക്കും കോഴിക്കോട് ആര്യ സമാജത്തിനുമെതിരെ ഗുരുതര കുറ്റങ്ങൾ ആരോപിക്കുന്ന മൊഴി നൽകിയിട്ടുള്ളത്. അമൃതാന്ദമയിയുടെ വാക്ക് കേട്ടാണ് ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതെന്നായിരുന്നു ഞെട്ടിക്കുന്ന മൊഴി.

വൈക്കം പൊലീസ് കേസെടുത്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ കുടുംബത്തിൽപെട്ട യുവതിയെ നായർ വിഭാഗത്തിൽപെട്ട അഭിജിത്ത് പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കളത്തിൽ റിസോർട്ടിന്‍റെ ജിഎം ആയ അഭിജിത്ത് മതം മാറാൻ നിർബന്ധിക്കില്ലെന്ന ഉറപ്പിൻമേലാണ് ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിജിത്തിന്‍റെ മട്ട് മാറിയെന്ന് യുവതി പറയുന്നു. മതം മാറാൻ താൽപര്യമില്ലെന്നറിയിച്ചിട്ടും ഭർത്താവും വീട്ടുകാരും നിർബന്ധിച്ച് യുവതിയെ മതം മാറ്റുകയായിരുന്നു. കോഴിക്കോട് ആര്യ സമാജത്തിലെത്തിച്ച യുവതിയെ നായർ സമുദായത്തിലേക്ക് നിർബന്ധിത മതം മാറ്റം നടത്തി. ഇതിനു ശേഷം മാതാ അമൃതാനന്ദമയി മഠത്തിലെത്തിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അമൃതാനന്ദമയിയുടെ വിശ്വസ്തരായ ഭക്തരാണ് അഭിജിത്തും കുടുംബവും.

പ്രവാസി ശബ്ദം എക്സ്ക്ളൂസീവ്..നിർണ്ണായക വിവരങ്ങൾ പ്രവാസി ശബ്ദം പുറത്തുവിടുന്നു, വെബ്സൈറ്റ് എക്സ്ക്ളൂസീവുകൾ കോപ്പി ചെയ്ത് പുനപ്രസിദ്ധീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും.ആശ്രമത്തിലെത്തിച്ച യുവതിയെ അമൃതാനന്ദമയിയുടെ കാൽക്കൽ ഇരുത്തി. കാലു പിടിക്കാനും വന്ദിക്കാനും പറഞ്ഞെങ്കിലും ആൾ ദൈവത്തെ വണങ്ങാനാവില്ലെന്ന നിലപാടെടുത്തതോടെ ദേവി കോപിച്ചുവത്രേ. ഇവൾ കുരിശ് കൊണ്ട് നിന്നെ നശിപ്പിക്കുമെന്ന് അമൃതാനന്ദമയി അഭിജിത്തിനോട് പറഞ്ഞതോടെ ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് മർദിച്ച് അവശയാക്കിയ ഭാര്യയെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിച്ച വീട്ടുകാർ നിർബന്ധിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. എന്നാൽ യുവതി കുടുംബം നശിപ്പിക്കുമെന്ന തോന്നൽ വന്നതോടെ അഭിജിത്ത് ഭാര്യയെ കൊലപ്പെടുത്താൻ ആലോചിക്കുകയായിരുന്നു.

റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട ശേഷം കട്ടിലിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ശ്രമം പാളിയതോടെ അഭിജിത്ത് ഇടക്ക് പുറത്തേക്ക് പോയപ്പോൾ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് യുവതി താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിച്ചത്.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും അമൃതാനന്ദമയിക്കെതിരായ മൊഴി രേഖപ്പെടുത്താൻ തയാറായില്ല. തുടർന്ന് സാമൂഹിക പ്രവർത്തകയായ ഫിജോ ജോസഫ് ഉൾപ്പെടെയുള്ളവർ വൈക്കം പൊലീസ് സ്റ്റേഷനിലെത്തി പ്രക്ഷോഭം ആരംഭിച്ചതോടെയാണ് അമ്മക്കെതിരെയുള്ള മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായത്. ആശുപത്രി അധികൃതര്‍ പറഞ്ഞു.

Loading...