ഒരു മണിക്കൂറിൽ 5 വിവാഹ മോചനം, രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്

ഒരു മണിക്കൂറിൽ 5 വിവാഹ മോചനം, രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് August 25, 2017

കേരളം ഇന്ന് ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമാണ്. അര ലക്ഷത്തിലധികം മലയാളികൾ കഴിഞ്ഞ വർഷം വിവാഹ മോചനം നേടി. ഓരോ മണിക്കൂറിലും 5 വിവാഹമോചനങ്ങള്‍ വീതം കേരളത്തിലെ കുടുംബകോടതികളില്‍ നടക്കുന്നതായിട്ടാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭവനവൃത്തിലെ അവിശ്വസ്തതയും പരസ്ത്രീബന്ധങ്ങളുമാണ് വിവാഹമോചന നിരക്കിലെ വര്‍ദ്ധനവില്‍ ഏറിയഭാഗവും.

സ്ത്രീകൾക്ക് പര പുരുഷ ബന്ധം ഉള്ള ധാരാളം കേസുകൾ ഉണ്ട്. എന്നാൽ മഹാ ഭൂരിപക്ഷവും പുരുഷന്മാരുടെ പരസ്ത്രീ ബന്ധവും പ്രണയവുമാണ്‌ ബന്ധങ്ങൾ തകരാൻ മുഖ്യ കാരണം. വിവാഹിതരായ ചെറുപ്പക്കാരേ പ്രണയിക്കാനും ഒപ്പം ജീവിക്കാനും കോളേജ് വിദ്യാർഥിനികൾ തുടങ്ങി പ്രായം കുറഞ്ഞ പെൺകുട്ടികൾ വരെ തയ്യാറാകുന്നു.

സ്നേഹിക്കുന്ന പുരുഷൻ വിവാഹിതൻ എന്നോ..2ഉം, 3ഉം കുട്ടികളുടെ പിതാവെന്നോ ഒന്നും ഇപ്പോൾ കാമുകിമാരായി നുഴഞ്ഞു കയറുന്ന പെൺകുട്ടികൾക്ക് വിഷയമല്ല. അത് അവരേ അലട്ടുന്നേയില്ല. ഇതെല്ലാം കൗൺസിങ്ങിൽ ചോദിച്ച് പെൺകുട്ടിയേ പിന്മാറ്റാൻ ഞാൻ ശ്രമിച്ചപ്പോൾ അവർ പറയുന്നത് ഞാനെനെന്തിന്‌ അതെല്ലാം ശ്രദ്ധിക്കണം..എനിക്ക് വലുത് എന്റെ ജീവിതമാണ്‌..എനിക്കയാളേ വേണം.എന്റെ കാര്യങ്ങളാണ്‌ എനിക്ക് വലുത്..എന്നാണ്‌..വിവാഹ ബന്ധം വേർപെടുത്തി അയാളുടെ കുടുംബം തരിപ്പണമാക്കി അവർ ആ പുരുഷന്റെ കൈകൾ കോർത്ത് അഭിമാനത്തോടെ പിന്നെയും ജീവിക്കുന്നു. പെരുവഴിയിൽ അകപ്പെട്ട് പോകുന്ന അയാളുടെ കുട്ടികളേ പോലും അവഗണിക്കുന്നു. അങ്ങിനെയായി കേരളം…ഈ വഴിയേ അതി വേഗം പിന്നെയും കുടുംബങ്ങൾ തകർത്ത്….കുട്ടികളേ പെരുവഴിയിലാക്കി കുതിക്കുകയാണ്‌ നമ്മുടെ നാട്..

ലേഖിക അഡ്വ. വിമല ബിനു, ഹൈക്കോടതി അഭിഭാഷയാണ്‌

അതായത് പ്രണയവും കാമവും മനുഷ്യന്റെ സമനില തെറ്റിക്കുകയാണ്‌. മനോരോഗം പോലെ ചിലർ സമൂഹത്തേ പോലും നശിപ്പിച്ച് കുടുംബങ്ങളേ തകർത്ത് ആ വികാരങ്ങൾക്ക് മനോരോഗിയേ പോലെ അടിമയാകുന്നു. സാമൂഹികമായ പ്രത്യാഘാതങ്ങൾ ഞാൻ എന്തിന്‌ അറിയണം എന്ന് ചോദിച്ചാൽ അങ്ങിനെയുള്ളവരുടെ നാട് കൂട്ട തകർച്ചയിലേക്ക് മെല്ലെ നീങ്ങും.

വിവാഹമോചനത്തിന് ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന കാരണം പലപ്പോഴും അഭിഭാഷകര്‍ക്കു പോലും അജ്ഞമായിരിക്കും. എന്നാല്‍ വിവാഹമോചനം ലഭിക്കുന്നതോടുകൂടി തങ്ങളുടെ പുതിയ ബന്ധത്തിനു പുറമേ പായുന്ന ദമ്പതികള്‍ പലപ്പോഴും, കുഞ്ഞുങ്ങളുടെ അവകാശങ്ങളെപ്പറ്റി ചിന്തിയ്ക്കുന്നുപോലുമില്ല എന്ന് സ്ഥിരം കുടുംബകോടതികളിലെ സാന്നിദ്ധ്യമായ അഭിഭാഷക പറയുന്നു. കേസുകള്‍ക്കുശേഷം വിവാഹമോചിതരാവുന്ന മാതാപിതാക്കള്‍ മോചനം അനുഭവിക്കുകയും, നിര്‍ഭാഗ്യവശാല്‍ അവരുടെ കുഞ്ഞുങ്ങള്‍ ഇരുകുടുംബങ്ങളിലും അധികപ്പറ്റായി മാറുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വളരെ നിസാരമായി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അന്യപുരുഷന്റെ കൂടെ പോവുന്നത് ഇന്ന് കുടുംബകോടതികളിലെ അതിശയോക്തി നല്‍കാത്ത കാര്യമായി മാറിയിരിക്കുന്നു.
പൊതുവെ കുടുംബകോടതികള്‍ കൗണ്‍സിലിംഗ്, മീഡിയേഷന്‍, അദാലത്ത് സെറ്റില്‍മെന്റ്, ചേംബര്‍ കൗണ്‍സലിംഗ് എന്നീ നടപടികളിലൂടെ പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ളവരെ ഒരുമയില്‍ ജീവിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, അനാവശ്യ വാശിയും അവിഹിത താല്‍പര്യങ്ങളും, പലപ്പോഴും ജയിക്കുക തന്നെയാണ് പതിവ്.

Divorce rate in Kerala

2005 2006- 8456, 2006 2007- 10324
2007 2008- 9867, 2010 211- 17512
2012 2013- 24216, 2014 2015- 36383
2015 2016- 51153

പലപ്പോഴും വിവാഹമോചനം സ്ത്രീയുടെ അവശ്യമാണെങ്കില്‍ പുരുഷനെതിരെ 4989, പെറ്റീഷന്‍ ഫോര്‍ Return of gold, money & articles, maintenance case തുടങ്ങിയ കേസുകള്‍ പലകോടതികളിലായി സ്ത്രീകള്‍ ഫയല്‍ ചെയ്യുകയും അനാവശ്യമായ കേസുകളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി പുരുഷ•ാര്‍ പൊതുവെ ജോയിന്റ് പെറ്റീഷനില്‍ ഒപ്പിടാന്‍ തയ്യാറാവുകയും ചെയ്യുന്നു.

പ്രത്യേക നടപടി ക്രമങ്ങളിലൂടെ ഒരു ദിവസം കൊണ്ടുപോലും എറണാകുളം പോലുള്ള കുടുംബകോടതികളില്‍ വിവാഹമോചനം ലഭിക്കുന്നു. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ കുട്ടികളാണ്. പരസ്പരം തമ്മിലിടിച്ച് അവിഹതതാല്‍പര്യങ്ങള്‍ക്കായി പങ്കാളിയില്‍ ക്രൂരത ആരോപിച്ച് നേടുന്ന വിവാഹമോചനം യഥാര്‍ത്ഥത്തില്‍ സ്വന്തം കുഞ്ഞുങ്ങളോടുള്ള ക്രൂരത തന്നെയാണ്.

Loading...