മലയാളത്തിലെ പ്രമുഖ നടിമാരെ ഉപയോഗിച്ച് ദുബായില്‍ വന്‍ പെണ്‍വാണിഭം, അനാശാസ്യത്തിലൂടെ കോഴിക്കോട് കാരി നേടുന്നത് കോടികള്‍

മലയാളത്തിലെ പ്രമുഖ നടിമാരെ ഉപയോഗിച്ച് ദുബായില്‍ വന്‍ പെണ്‍വാണിഭം, അനാശാസ്യത്തിലൂടെ കോഴിക്കോട് കാരി നേടുന്നത് കോടികള്‍ August 23, 2017

സാമ്പത്തിക ദുരിതങ്ങളില്‍ നിന്നും ഒരു മോചനം പ്രതീക്ഷിച്ച്കുടുംബത്തിന് താങ്ങും തണലും ആകാന്‍ ആണ് ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക് മലയാളി സ്ത്രീകള്‍ എത്തിചേരുന്നത്. എന്നാല്‍ ഇവിടെ എത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകള്‍ പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നു.അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചതും നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടതാണ്. മസാജ് പാര്‍ലറുകളുടെ മറവിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്.

മനോരമയുടെ അന്വേഷണ പരമ്പരയിലാണ് ദുബായ് മലയാളികളെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചും ഇവര്‍ വന്‍തോതില്‍ ബിസിനസ്സ് നടത്തുന്നുണ്ട്.
2011_11largeimg221_nov_2011_055031793

ഇത്തരത്തില്‍ ദുബായ് നഗരത്തില്‍ പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദ നായികമാരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. നടിമാരുടെ യാതൊരു അറിവും ഇല്ലാതെയാണ് ഇത്തരം നടപടി. നടിമാരുടെ ചിത്രങ്ങള്‍ കണ്ട് വലയിലാവുന്നവര്‍ ഇവരുടെ കേന്ദ്രത്തിലെത്തുമ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുക. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമൊക്കെയാകും ശിക്ഷ.

മലയാള നടിമാരും കേരളത്തില്‍ അടുത്ത കാലത്ത വാര്‍ത്താ പ്രാധാന്യം നേടിയ ചില വിവാദനായികമാരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ നിര്‍ത്തിയിട്ട കാറുകളുടെ വിന്‍ഡ് സ്‌ക്രീന്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലെല്ലാമാണ് ഇടുന്നത് പതിവായ സാഹചര്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് നടപടി. ഇത്തരം കാര്‍ഡുകള്‍ നഗരത്തില്‍ വന്‍ തോതിലായതോടെ നഗരവാസികള്‍ക്ക് ശല്യമായി മാറുകയും വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരം ഏഴ് ദശലക്ഷം കാര്‍ഡുകള്‍ കണ്ടെത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ശചയ്തിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനായും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.

Loading...